FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Editorial

ഇ​ന്ന​ത്തെ ശി​ശു​ദി​നം: കു​ഞ്ഞു​ങ്ങ​ൾ​ക്കും രാ​ഷ്‌​ട്ര​ത്തി​നും

Tuesday, Nov 14, 2017,9:35 IST By മെട്രൊ വാർത്ത A A A

‌ഇ​ന്നു ദേ​ശീ​യ ശി​ശു​ദി​നം. പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ നൂ​റ്റി​ഇ​രു​പ​ത്തൊ​മ്പ​താ​മ​തു ജ​ന്മ​ദി​നം. കു​ട്ടി​ക​ളെ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ക​യും അ​വ​രി​ലൂ​ടെ രാ​ജ്യ​ത്തി​ന്‍റെ ത​ന്നെ ഭാ​ഗ​ധേ​യം നി​ർ​ണ​യി​ക്കാ​നു​ള്ള ദീ​ർ​ഘ​വീ​ക്ഷ​ണം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി​യാ​ണു നെ​ഹ്റു. ത​ന്നെ കാ​ണാ​നെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്കും താ​ൻ കാ​ണാ​ൻ പോ​കു​ന്ന കു​ട്ടി​ക​ൾ​ക്കും വേ​ണ്ടി എ​പ്പോ​ഴും പോ​ക്ക​റ്റി​ൽ ഒ​രു ചോ​ക്ലേ​റ്റെ​ങ്കി​ലും ക​രു​തി​യി​രു​ന്ന നെ​ഹ്റു അ​ക്കാ​ല​ത്തെ കു​ട്ടി​ക​ൾ​ക്കെ​ല്ലാം ചാ​ച്ചാ​ജി ആ​യി​രു​ന്നു. “ഇ​ന്ന​ത്തെ കു​ട്ടി​ക​ളാ​ണ് നാ​ള​ത്തെ ഇ​ന്ത്യ​യു​ടെ സ്ര​ഷ്ടാ​ക്ക​ൾ. ഇ​ന്നു ന​മ്മ​ൾ അ​വ​രെ എ​ങ്ങ​നെ​യാ​ണോ വ​ള​ർ​ത്തു​ന്ന​ത്, അ​ത​നു​സ​രി​ച്ചാ​യി​രി​ക്കും നാ​ള​ത്തെ ഇ​ന്ത്യ​യു​ടെ ഭാ​വി. ‘’ കു​ട്ടി​ക​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ന്ത​യും പ്ര​തീ​ക്ഷ​യും ഇ​ങ്ങ​നെ​യാ​യി​രു​ന്നു.

കു​ട്ടി​ക​ളി​ൽ നി​ന്ന് ചെ​റു​പ്പ​ക്കാ​രി​ലേ​ക്കു​ള്ള അ​വ​രു​ടെ വ​ള​ർ​ച്ച​യി​ൽ അ​ദ്ദേ​ഹം വ​ള​രെ​ക്കൂ​ടു​ത​ൽ ക​രു​ത​ലു​ക​ൾ ഒ​രു​ക്കി​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ ക​ഴി​വി​ൽ ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്താ​നും അ​വ​ർ​ക്ക് രാ​ജ്യ​ത്തി​ന​ക​ത്തു ത​ന്നെ മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നും തു​ട​ക്കം മു​ത​ൽ പ​ണ്ഡി​റ്റ് നെ​ഹ്റു പ​രി​ശ്ര​മി​ച്ചു. ഇ​ന്ന​ത്തെ ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സും, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് ടെ​ക്നോ​ള​ജി​യും ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് മാ​നെ​ജ്മെ​ന്‍റു​മൊ​ക്കെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ളി​ൽ വി​രി​ഞ്ഞ വ​ൻ മാ​ന​വ​ശേ​ഷി വി​ക​സ​ന സ്ഥാ​പ​ന​ങ്ങ​ളാ​ണ്. സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഭാ​ര​തം അ​ഭി​മു​ഖീ​ക​രി​ച്ച ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി, രാ​ജ്യ​ത്തെ മ​നു​ഷ്യ​വി​ഭ​വ ശേ​ഷി എ​ങ്ങ​നെ പ​രി​പോ​ഷി​പ്പി​ക്കാ​മെ​ന്ന​താ‍യി​രു​ന്നു. ഏ​താ​നും ആ​യി​ര​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങി​യ അ​ന്ന​ത്തെ അ​വ​സ​ര​ങ്ങ​ൾ ഇ​ന്ന് പ്ര​തി​വ​ർ​ഷം അ​മ്പ​തു ല​ക്ഷം പേ​ർ​ക്ക് പു​തി​യ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ന്നു. എ​ന്തി​നും ഏ​തി​നും വി​ദേ​ശ​ങ്ങ​ളി​ലേ​ക്കു കൈ ​നീ​ട്ടി​യി​രു​ന്ന​വ​ർ ഇ​ന്നു സ്വ​ന്തം കാ​ലി​ൽ നി​വ​ർ​ന്നു നി​ൽ​ക്കു​ന്നു എ​ന്നു മാ​ത്ര​മ​ല്ല, വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു പോ​ലും വ​ലി​യ തോ​തി​ൽ നി​ക്ഷേ​പ​ങ്ങ​ൾ സ്വീ​ക​രി​ച്ച് സ്വ​യം പ​ര്യാ​പ്ത​ത​യി​ലേ​ക്കും ആ​ഗോ​ള വി​ക​സ​ന​ത്തി​ലേ​ക്കും വ​ള​ർ​ന്നു പ​ന്ത​ലി​ച്ചി​രി​ക്കു​ന്നു. ലോ​ക പാ​ർ​ല​മെ​ന്‍റു​ക​ൾ മു​ത​ൽ ബ​ഹി​രാ​കാ​ശ​ത്തു വ​രെ ന​മ്മു​ടെ മാ​ന​വ​ശേ​ഷി അ​ട​യാ​ള​പ്പെ​ട്ടി​ട്ടു​ണ്ട്.

നെ​ഹ്റു​വി​ന്‍റെ കാ​ല​ത്തെ ഇ​ന്ത്യ​യ​ല്ല, ഇ​ന്ന​ത്തെ ഇ​ന്ത്യ. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ലും നി​ക്ഷേ​പ​ങ്ങ​ളി​ലും തൊ​ഴി​ൽ സാ​ധ്യ​ത​ക​ളി​ലും ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന​ത്തി​ലും ഉ​ത്പാ​ദ​ന​ത്തി​ലും ക​യ​റ്റു​മ​തി​യി​ലു​മെ​ല്ലാം ന​മ്മ​ൾ ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലാ​ണ്. പ​ക്ഷേ, വി​ശ്ര​മി​ക്കാ​ൻ സ​മ​യ​മാ​യി​ട്ടി​ല്ല. ഇ​ന്ത്യ​യോ‌​ടൊ​പ്പം രാ​ഷ്‌​ട്രീ​യ സ്വാ​ത​ന്ത്ര്യം നേ​ടി​യ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളു​ണ്ട്. പ​ക്ഷേ, അ​വ​യ്ക്കൊ​ന്നും ഇ​ന്ത്യ​യു​ടെ നേ​ട്ട​ങ്ങ​ൾ അ​വ​കാ​ശ​പ്പെ​ടാ​നി​ല്ല. ഇ​ന്ത്യ​യെ ഇ​ന്ന​ത്തെ നി​ല​യി​ലെ​ത്തി​ച്ച​ത് പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​നെ​പ്പോ​ലു​ള്ള​വ​ർ സ്ഥാ​പി​ച്ച ശ​ക്ത​മാ​യ അ​ടി​ത്ത​റ​യും ന​രേ​ന്ദ്ര മോ​ദി വ​രെ​യു​ള്ള പ്ര​ഗ​ത്ഭ ഭ​ര​ണാ​ധി​കാ​രി​ക​ളെ ക​ണ്ടെ​ത്തി​യ ശ​ക്ത​മാ​യ ജ​നാ​ധി​പ​ത്യ​വു​മാ​ണ്.

1964 വ​രെ അ​ന്താ​രാ​ഷ്‌​ട്ര ശി​ശു​ദി​ന​മാ​യി​രു​ന്ന ന​വം​ബ​ർ 20 ആ​യി​രു​ന്നു ഇ​ന്ത്യ​യി​ലും ശി​ശു​ദി​നം. ചാ​ച്ചാ നെ​ഹ്റു​വി​ന്‍റെ വേ​ർ​പാ​ടി​നെ​ത്തു​ട​ർ​ന്നാ​ണ് 1964 മു​ത​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​ദി​ന​മാ​യ ന​വം​ബ​ർ 14 ദേ​ശീ​യ ശി​ശു​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​വും വി​ദ്യാ​ഭ്യാ​സ​വും അ​ർ​പ്പ​ണ​ബോ​ധ​വു​മു​ള്ള കു​ഞ്ഞു​ങ്ങ​ളെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ലാ​ണ് മാ​താ​പി​താ​ക്ക​ളു​ടെ​യും പൊ​തു സ​മൂ​ഹ​ത്തി​ന്‍റെ​യും മ​ഹ​ത്വം. അ​വ​ർ​ക്കു മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ ന​ൽ​കി, രാ​ഷ്‌​ട്ര​നി​ർ​മാ​ണ​ത്തി​നു​ള്ള വ​ക്താ​ക്ക​ളാ​ക്കു​ന്ന​തി​ലാ​ണ് രാ​ജ്യ​ത്തി​ന്‍റെ മ​ഹ​ത്വം. അ​ങ്ങ​നെ​യൊ​രു ന​വ​സൃ​ഷ്ടി​ക്കാ​യു​ള്ള പു​ന​ര​ർ​പ്പ​ണ​ത്തി​ന്‍റേ​താ​ക​ട്ടെ, ഇ​ന്ന​ത്തെ ശി​ശു​ദി​നാ​ച​ര​ണം.