FLASH NEWS
Breaking News
അഭയ കേസ്; തെളിവ് നശിപ്പിച്ചതിന് കെ.‌ടി മൈക്കിളിനെ പ്രതി ചേർത്തു
kerala

കോടതി പരാമർശങ്ങളുടെ പേരിൽ തോമസ് ചാണ്ടി രാജി വെയ്ക്കേണ്ടെന്ന് എൻസിപി

Tuesday, Nov 14, 2017,12:44 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: കോടതി പരാമർശങ്ങളുടെ പേരിൽ തോമസ് ചാണ്ടി രാജി വയ്ക്കേണ്ട കാര്യമില്ലെന്ന് എൻസിപി. കേസ് പരിഗണിക്കുമ്പോൾ പല അഭിപ്രായങ്ങളും കോടതി പറയാറുണ്ട്. കോടതി വിധി വന്നതിന് ശേഷം രാജിക്കാര്യത്തിൽ‌ തീരുമാനം എടുക്കാം.

തോമസ് ചാണ്ടി വിഷയത്തിൽ സർക്കാരിന് പ്രതിഛായ നഷ്ടപ്പെട്ടിട്ടില്ല.മന്ത്രിസ്ഥാനത്ത് തോമസ് ചാണ്ടി കടിച്ച് തൂങ്ങുകയാണെന്നത് മാധ്യമസൃഷ്ടിയാണ്. അദേഹം രാജി വയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരൻ മാസ്റ്റർ പറഞ്ഞു.