FLASH NEWS
Breaking News
സിപിഐ മന്ത്രിമാർ മണ്ടന്മാരെണെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം
Crime

ഗുരുവായൂരിൽ ആർഎസ്എസുകാരന്‍റെ കൊലപാതകം: മൂന്ന് പേർ അറസ്റ്റിൽ

Tuesday, Nov 14, 2017,13:40 IST By മെട്രൊ വാർത്ത A A A

തൃശൂര്‍: ഗുരുവായൂരിൽ ആര്‍എസ്എസ് പ്രവര്‍ത്തകനായ ആനന്ദിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റിൽ. ഫാഹിസ്, ജിതേഷ്, കാര്‍ത്തിക് എന്നിവരാണ് അറസ്റ്റിലായത്. ഫാഹിസാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഫാഹിസിന്‍റെ സഹോദരന്‍ ഫാസിലിനെ കൊന്ന കേസില്‍ പ്രതിയായിരുന്നു കൊല്ലപ്പെട്ട ആനന്ദ്. ഈ പകയാണ് കൊലക്ക് കാരണം.

കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെ ഗുരുവായൂരില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് പിടികൂടിയത്. പ്രതികളെ ഇന്ന് തെളിവെടുപ്പിന് കൊണ്ടു പോകും നെന്മിനി സ്വദേശിയായ ആനന്ദിനെ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വെട്ടിക്കൊന്നത്.