FLASH NEWS
Breaking News
സ്വകാര്യ ബസ് സമരം പിൻവലിച്ചു
Bollywood

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേള സുജോയ്ഘോഷ് രാജിവെച്ചു

Tuesday, Nov 14, 2017,10:39 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി:48-ാമത് ഗോവരാജ്യാന്തരചലച്ചിത്രമേളയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ജുറി അധ്യക്ഷ സ്ഥാനം സുജോയ് ഘോഷ് രാജി വെച്ചു.ഇന്ത്യൻ‌ പനോരമവിഭാഗത്തിലേക്ക് ജൂറി തെരഞ്ഞെടുത്ത രണ്ട് ചിത്രങ്ങൾ കേന്ദ്രവാർത്തവിനിമയ പ്രേക്ഷപണ മന്ത്രാലയം വിലക്കിയതിൽ പ്രതിഷേധിച്ചാണ് രാജി.

സനൽകുമാർ ശശീധരന്‍റെ എസ് ദുർഗയും മാറത്തി ചിത്രം ന്യൂഡുമാണ് വിലക്കിയത്. 20 മുതല്‍ 28 വരെ നടക്കുന്ന ചലിച്ചിത്രമേളയില്‍ ഈ രണ്ട് ചിത്രങ്ങളും ഇന്ത്യ പനോരമ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാനിരുന്നതായിരുന്നു.നഗ്‌ന മോഡലുകളുടെ കഥ പറയുന്ന ന്യൂഡ് ആയിരുന്നു ജൂറി ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായി പരിഗണിച്ചിരുന്നത്.

ഇവയടക്കം 24 ചിത്രങ്ങളാണ് പതിമൂന്നംഗ ജൂറി തിരഞ്ഞെടുത്തത്. എന്നാല്‍, ജൂറി അംഗങ്ങള്‍ അറിയാതെയാണ് ചിത്രങ്ങള്‍ മന്ത്രാലയം പ്രദര്‍ശിപ്പിക്കാനുള്ള ചിത്രങ്ങളുടെ അന്തിമ പട്ടികയില്‍ നിന്നൊഴിവാക്കിയത്.