FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
India

ജഡ്ജിമാര്‍ക്കെതിരായ മെഡിക്കല്‍ കോഴ ആരോപണം, ഹര്‍ജി സുപ്രീംകോടതി തള്ളി

Tuesday, Nov 14, 2017,16:34 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിമാരേയും അഴിമതിയുടെ സംശയ നിഴലിലാക്കിയ മെഡിക്കൽ കോഴ ആരോപണവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി തള്ളി. ജഡ്ജിമാർക്ക് അഴിമതിയിലുള്ള പങ്ക് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് തള്ളിയത്. മുതിന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും കാമിനി ജയ്‌സ്വാളുമായിരുന്നു ഹർജി സമർപ്പിച്ചിരുന്നത്.

ചീഫ് ജസ്റ്റിസിനെതിരായ ആരോപണം കോടതി അലക്ഷ്യമാണെങ്കിലും ആർക്കെതിരെയും കേസെടുക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. അഭിഭാഷകരായ പ്രശാന്ത് ഭൂഷണും ദുഷ്യന്ത് ദവെയും നടത്തിയതും കോടതിയലക്ഷ്യമാണെന്നും സുപ്രീംകോടതി വിലയിരുത്തി. ലഖ്‌നൗവിലെ സ്വകാര്യ മെഡിക്കൽ കോളേജിന് പ്രവേശനാനുമതി ലഭിക്കുന്നതിനായി സുപ്രീംകോടതി ജഡ്ജിമാരെയും സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് ഹർജിയിൽ ആരോപിച്ചിരുന്നത്.