FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
India

തോമസ് ചാണ്ടിക്ക് ഇന്ന് നിർണായകം

Tuesday, Nov 14, 2017,9:09 IST By എം.​ആ​ര്‍.​സി. പ​ണി​ക്ക​ര്‍ A A A

കൊ​ച്ചി: ഭൂ​മി കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​താ​ഗ​ത മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രാ​യ ഹ​ര്‍ജി​ക​ള്‍ ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് ആ​ല​പ്പു​ഴ ജി​ല്ലാ ക​ല​ക്റ്റ​ര്‍ ന​ല്‍കി​യ റി​പ്പോ​ര്‍ട്ടി​നെ ചോ​ദ്യം ചെ​യ്ത് വാ​ട്ട​ര്‍ വേ​ള്‍ഡ് ടൂ​റി​സം ക​മ്പ​നി ഡ​യ​റ​ക്റ്റ​റും മ​ന്ത്രി​യു​മാ​യ തോ​മ​സ് ചാ​ണ്ടി​യും മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ ജോ​ണ്‍ ജോ​സ​ഫും ന​ല്‍കി​യ ഹ​ര്‍ജി​ക​ളും ഇ​തോ​ടൊ​പ്പം പ​രി​ഗ​ണി​ക്കും.  തോ​മ​സ് ചാ​ണ്ടി​ക്കു വേ​ണ്ടി സു​പ്രീ കോ​ട​തി അ​ഭി​ഭാ​ഷ​ക​നും മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്നു​ള്ള കോ​ണ്‍ഗ്ര​സി​ന്‍റെ രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ വി​വേ​ക് ത​ന്‍ഖ​യാ​ണു ഹാ​ജ​രാ​കു​ന്ന​ത്. ത​ന്‍ഖ ഇ​ന്ന​ലെ വൈ​കി​ട്ടു ത​ന്നെ കൊ​ച്ചി​യി​ലെ​ത്തി.

ക​ല​ക്റ്റ​റു​ടെ റി​പ്പോ​ര്‍ട്ടി​ന്മേ​ല്‍ തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രേ കോ​ട​തി വി​മ​ര്‍ശ​ന​മു​ണ്ടാ​യാ​ല്‍ മ​ന്ത്രി​യു​ടെ രാ​ജി അ​നി​വാ​ര്യ​മാ​കും.  സ​ര്‍ക്കാ​ര്‍ ഭൂ​മി കൈ​യേ​റി​യെ​ന്നാ​രോ​പി​ച്ച് ആ​ല​പ്പു​ഴ കൈ​ന​ക​രി പ​ഞ്ചാ​യ​ത്തം​ഗം ബി.​കെ. വി​നോ​ദ്, ക​രു​വേ​ലി പാ​ട​ശേ​ഖ​ര സ​മി​തി, തൃ​ശൂ​ര്‍ വേ​ലൂ​ര്‍പാ​ടം സ്വ​ദേ​ശി പി.​എം. മു​കു​ന്ദ​ന്‍ എ​ന്നി​വ​രാ​ണു തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രേ കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ള്ള​ത്. സ​ര്‍ക്കാ​രി​നു വേ​ണ്ടി സ്റ്റേ​റ്റ് അ​റ്റോ​ർ​ണി​യാ​ണ് ഹാ​ജ​രാ​കു​ക. മാ​ര്‍ത്താ​ണ്ഡം കാ​യ​ല്‍ ഭൂ​മി കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ല​ക്റ്റ​ര്‍ ടി​വി. അ​നു​പ​മ ന​ല്‍കി​യ റി​പ്പോ​ര്‍ട്ട് നി​യ​മ വി​രു​ദ്ധ​വും സ്വേ​ച്ഛാ​പ​ര​വു​മാ​ണെ​ന്നും ഇ​തു റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് തോ​മ​സ് ചാ​ണ്ടി​യു​ടെ ഹ​ര്‍ജി.

11 വ​ര്‍ഷ​മാ​യി കു​ട്ട​നാ​ട് എം​എ​ല്‍എ​യാ​ണെ​ന്നും താ​ന്‍ മ​ന്ത്രി​യാ​യ ശേ​ഷം ചി​ല ത​ത്പ​ര ക​ക്ഷി​ക​ള്‍ ഗൂ​ഢ​ല​ക്ഷ്യ​ത്തോ​ടെ ഭൂ​മി കൈ​യേ​റ്റ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ക​യാ​ണെ​ന്നും ഹ​ര്‍ജി​യി​ല്‍ പ​റ​യു​ന്നു. മാ​ധ്യ​മ​ങ്ങ​ളും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍ന്ന് ത​ന്‍റെ അ​ന്ത​സ് ത​ക​ര്‍ക്കാ​ന്‍ ശ്ര​മി​ക്കു​ന്നെ​ന്നും മ​ന്ത്രി​യു​ടെ വാ​ദം.  ആ​ല​പ്പു​ഴ​യി​ലെ ജി​ല്ലാ ക​ല​ക്റ്റ​ര്‍ ചി​ല ക​ക്ഷി​ക​ളു​ടെ കൈ​യി​ലെ ഉ​പ​ക​ര​ണ​മാ​യി മാ​റി. എ​നി​ക്കെ​തി​രെ അ​ജ​ൻ​ഡ ത​യാ​റാ​ക്കി​യു​ള്ള ആ​ക്ര​മ​ണ​മാ​ണു ന​ട​ക്കു​ന്ന​ത്. ഇ​ത് ത​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ജീ​വി​ത​ത്തെ​യും സ്വാ​ത​ന്ത്ര്യ​ത്തെ​യും ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലേ​ക്ക് മാ​റി​ക്ക​ഴി​ഞ്ഞു.

സ്വാ​ഭാ​വി​ക നീ​തി​യും മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളും ലം​ഘി​ക്ക​പ്പെ​ട്ടു. നീ​തീ​ക​ര​ണ​മി​ല്ലാ​ത്ത​തും സ്വേ​ച്ഛാ​പ​ര​വും ദു​രു​ദ്ദേ​ശ്യ​പ​ര​വു​മാ​യ ന​ട​പ ടി​യാ​ണ് ജി​ല്ലാ ക​ല​ക്റ്റ​റു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ​ത്. തി​ക​ച്ചും അ​പ്ര​സ​ക്ത​മാ​യ വി​വ​ര​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഒ​ക്റ്റോ​ബ​ര്‍ 20ന് ​ക​ല​ക്റ്റ​ര്‍ ത​നി​ക്കെ​തി​രേ റി​പ്പോ​ര്‍ട്ട് ന​ല്‍കി​യി​ട്ടു​ള്ള​തെ​ന്നും വി​വേ​ച​നാ​ധി​കാ​ര​ത്തി​ന്‍റെ ദു​ര്‍വി​നി​യോ​ഗ​മാ​ണെ​ന്നും ഹ​ര്‍ജിയിൽ പ​റ​യു​ന്നു.  താ​ന്‍ ഡ​യ​റ​ക്റ്റ​റാ​യ ക​മ്പ​നി​ക്കെ​തി​രേ കേ​ര​ള നെ​ല്‍വ​യ​ല്‍ ത​ണ്ണീ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന​പ്പു​റം വ്യ​ക്തി​പ​ര​മാ​യി ത​നി​ക്കെ​തി​രേ ന​ട​പ​ടി പാ​ടി​ല്ലെ​ന്നും തോ​മ​സ് ചാ​ണ്ടി​യു​ടെ ഹ​ര്‍ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.