FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Breaking News

പാർട്ടി മന്ത്രിയോടൊപ്പം തോമസ് ചാണ്ടിയുടെ രാജി ഉടനില്ലെന്ന് എൻസിപി

Tuesday, Nov 14, 2017,16:08 IST By മെട്രൊ വാർത്ത A A A

കൊച്ചി: ഭൂമികൈയേറ്റവുമായി ബന്ധപ്പെട്ട ഹർജിയിൽ ഹൈക്കോടതിയിൽ നിന്നും രൂക്ഷവിമർശനം ഉയർന്നിട്ടും മന്ത്രിയെ കൈ വിടാതെ എൻസിപി. ഇന്ന് ഉച്ചയ്ക്ക് ചേർന്ന യോഗത്തിന് ശേഷം സംസ്ഥാന പ്രസിഡന്‍റ് ടി.പി പിതാംബരൻ മാസ്റ്ററാണ് ഈ വിഷയത്തിൽ പാർട്ടി മന്ത്രിക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചത്. കോടതി മന്ത്രിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും രാജിക്കാര്യത്തിൽ കേന്ദ്രനേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്നും അദേഹം വ്യക്തമാക്കി.