FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
kerala

തോമസ് ചാണ്ടിയുടെ രാജി: പിണറായി ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്ന് കെ.സുരേന്ദ്രൻ

Tuesday, Nov 14, 2017,18:30 IST By മെട്രൊ വാർത്ത A A A

കോഴിക്കോട്: ഹൈക്കോടതിയുടെ ഭാഗത്തുനിന്നും അതിരൂക്ഷ വിമർശനം ഉണ്ടായിട്ടും മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിച്ച് നിർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. ഹൈക്കോടതിയുടെ പരാമർശം യഥാഥത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖത്തേറ്റ അടിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലുടെയായിരുന്നു സുരേന്ദ്രൻ മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമരശനം നടത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
”ഹൈക്കോടതിയുടെ ഈ അടി യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖത്താണ് കിട്ടിയത്. ഇത്രയും രൂക്ഷമായ പ്രതികരണം പിണറായി വിജയന്‍റെ നിലപാടിനേറ്റ പ്രഹരമാണ്. തോമസ് ചാണ്ടി മാത്രമല്ല പിണറായി വിജയനും രാജിവെക്കണം. ഇത്രയും വലിയ ഒരു തട്ടിപ്പുകാരന് സര്‍ക്കാരിനെതിരെ കേസ്സു കൊടുക്കാനുള്ള അവസരമൊരുക്കിയത് പിണറായി വിജയനാണ്.

തോമസ് ചാണ്ടി മാത്രമല്ല പിണറായി വിജയനും കൂടിയാണ് ഇതിലൂടെ വിവസ്ത്രനാക്കപ്പെട്ടത്. പണച്ചാക്കുകളുടെ മുന്നില്‍ മുട്ടുവിറക്കുന്ന പിണറായി വിജയന്‍ ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നാണവും മാനവുമുണ്ടെങ്കില്‍ പിണറായി വിജയന്‍ രാജിവെക്കണം.”