FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
Breaking News

തോമസ് ചാണ്ടിയുടെ ഹർജി നിലനിൽക്കില്ലെന്ന് ഹൈക്കോടതി

Tuesday, Nov 14, 2017,15:34 IST By മെട്രൊ വാർത്ത A A A

കൊച്ചി:ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കലക്‌ടർ നൽകിയ റിപ്പോർട്ടിനെതിരെ മന്ത്രി തോമസ് ചാണ്ടി നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഹർജി നിലനിൽക്കില്ലെന്നും റിപ്പോർട്ടിനെതിരെ കലക്‌ടറെ സമീപിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

തോമസ് ചാണ്ടിയുടെ ഹര്‍ജിയില്‍ ജഡ്ജിമാർ തമ്മിൽ വിയോജിപ്പ് ഉള്ളതിനാൽ പ്രത്യേകം ഉത്തരവുകളാണ് പുറത്തിറക്കിയത്. കോടതിയെ സമീപിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നും കേസിലേത് അസാധാരണ സാഹചര്യമാണെന്നും ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍ നിർദേശിച്ചു.. 15 ദിവസത്തിനകം കലക്ടര്‍ തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു.
തോമസ് ചാണ്ടി രാജി വയ്ക്കുന്നതാണ് ഉത്തമമെന്ന് ഹൈക്കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മന്ത്രിയുടെ ഹര്‍ജിയില്‍ സര്‍ക്കാരാണ് ഒന്നാം കക്ഷി. മന്ത്രിസ്ഥാനത്ത് ഇരുന്ന് സര്‍ക്കാരിനെതിരെ എങ്ങനെ ഹര്‍ജി നല്‍കുമെന്നും കോടതി ചോദിച്ചിരുന്നു. ദന്ത ഗോപുരത്തില്‍നിന്ന് താഴെയിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിടണമെന്നും കോടതി വിമര്‍ശിച്ചു.

സര്‍ക്കാരിന് മന്ത്രിയെ വിശ്വാസമില്ലാത്തതുകൊണ്ടാണ് സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ക്കുന്നതെന്നും കോടതി പരാമര്‍ശിച്ചു. മന്ത്രിസ്ഥാനത്തിന് അയോഗ്യത കല്‍പ്പിക്കാനുള്ള ഉത്തമ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും കോടതി വിമര്‍ശിച്ചു. കോടതിയെ കൂട്ടുപിടിച്ച് അധികാരത്തില്‍ തുടരാനാണോ ശ്രമമെന്നും കോടതി ചോദിച്ചു