FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
kerala

തോമസ് ചാണ്ടി രാജിവയ്ക്കണം:പന്ന്യൻ രവീന്ദ്രൻ

Tuesday, Nov 14, 2017,14:22 IST By മെട്രൊ വാർത്ത A A A

കോട്ടയം:ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ.രാജി എങ്ങനെ ഒഴിവാക്കാമെന്നല്ല ചിന്തിക്കേണ്ടത്. രാജി വയ്ക്കാതെ മുന്നോട്ട് പോയാൽ ഇടത്‌മുന്നണി കളങ്കിതരുടെ മുന്നണിയാണെന്ന് ജനം വിചാരിക്കും. മുന്നണിയുടെ സംശുദ്ധി പ്രധാനമാണെന്നും അദേഹം കൂട്ടിച്ചേർത്തു.

ഇടത്‌മുന്നണി കളങ്കമില്ലാത്ത മുന്നണിയാണെന്നാണ് ജനം കരുതുന്നത്. ആരോപണം വന്നതേ ഇ.പി ജയരാജൻ മന്ത്രിസഭയിൽ നിന്ന് മാറി നിന്നല്ലേ. അതല്ലാതെ എന്ത് സാഹചര്യമാണ് കേരളത്തിലുള്ളത്. അധികാരത്തിൽ കടിച്ച് തൂങ്ങിയാൽ എൽഡിഎഫും യുഡിഎഫും തമ്മിൽ വ്യത്യാസം ഇല്ലാതാകുമെന്നും അദേഹം വ്യക്തമാക്കി.