FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
kerala

തോമസ് ചാണ്ടി വിഷയത്തിൽ അന്തിമതീരുമാനം മുഖ്യമന്ത്രിയുടേത്:കോടിയേരി ബാലകൃഷ്ണൻ

Tuesday, Nov 14, 2017,12:20 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് അന്തിമതീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിഷയത്തിൽ തീരുമാനം എടുക്കാൻ എൽഡിഎഫ് ചുമതലപ്പെടുത്തിയിരിക്കുന്നത് മുഖ്യമന്ത്രിയെയാണ്. അതിനാൽ മുഖ്യമന്ത്രിയുടെ തീരുമാനം എൻസിപിക്കും ബാധകമായിരിക്കും.

തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന നയം സിപിഎം സ്വീകരിക്കില്ല. എന്നാൽ തെറ്റ് ചെയ്യാത്തവരെ ക്രൂശിക്കാനും സിപിഎം തയാറാകില്ലയെന്നും അദേഹം വ്യക്തമാക്കി.