FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
India

ദാവൂദിന്‍റെ സ്വത്തുക്കള്‍ 11.5 കോടിക്ക് ബുര്‍ഹാനി ട്രസ്റ്റ് സ്വന്തമാക്കി

Tuesday, Nov 14, 2017,19:07 IST By മെട്രൊ വാർത്ത A A A

മുംബൈ: ഇന്ത്യ തേടുന്ന കൊടും കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്‍റെ മുംബൈയിലെ റസ്റ്റോറന്‍റ് ഉള്‍പ്പടെയുള്ള മൂന്ന് വസ്തുവകകള്‍ സൈഫി ബുര്‍ഹാനി അപ്‌ലിഫ്മെന്‍റ് ട്രസ്റ്റ് ലേലത്തില്‍ വാങ്ങി. 11.5 കോടി രൂപയ്ക്കാണ് ദാവുദിന്‍റെ സ്വത്തുക്കള്‍ ട്രസ്റ്റ് ലേലത്തില്‍ പിടിച്ചത്. മുംബൈയിലെ ബോഹ്ര സമുദായത്തിന്‍റേതാണ് സൈഫി ട്രസ്റ്റ്.

മൂന്ന് തവണ വസ്തുവകകള്‍ ലേലത്തിന് വച്ചിരുന്നെങ്കിലും ആരും വാങ്ങാന്‍ തയ്യാറായിരുന്നില്ല. രണ്ടുവര്‍ഷം മുമ്പ് മലയാളി മാദ്ധ്യമപ്രവര്‍ത്തകന്‍ എസ്. ബാലകൃഷ്ണന്‍ 4.28 കോടി രൂപയ്ക്ക് റസ്റ്റോറന്‍റ് ലേലത്തില്‍ വാങ്ങിയെങ്കിലും നിശ്ചിത സമയത്തിനകം പണം അടയ്ക്കാനാകാതെ വന്നതിനാല്‍ ഇടപാട് അസാധുവായിരുന്നു. തുടര്‍ന്ന് ഇക്കുറി അടിസ്ഥാനവില കുറച്ചാണ് ലേലം നടത്തിയത്.

ദാവൂദിന്‍റെ ഹോട്ടൽ പൊളിച്ച് അവിടെ ശൗചാലയം നിർമിക്കുമെന്ന് പ്രഖ്യാപിച്ച ഹിന്ദു മഹാസഭാ നേതാവ് സ്വാമി ചക്രപാണിനിയും ലേലത്തിൽ പങ്കെടുത്തിരുന്നു. ദാവൂദിനോട് വ്യക്തിപരമായി യാതൊരു വിരോധമില്ലെന്നും എന്നാൽ ദാവൂദിനോടുള്ള ജനങ്ങളുടെ ഭീതി ഇല്ലാതാക്കുകയാണ് തന്‍റെ ലക്ഷ്യമെന്നുമാണ് അദ്ദേഹം പറഞ്ഞത്.