FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Sports

നി​ന്ത​ൽ​ക്കു​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ത​ന്നെ

Tuesday, Nov 14, 2017,9:55 IST By മെട്രൊ വാർത്ത A A A

തൃ​ശൂ​ർ: സം​സ്ഥാ​ന സ്കൂ​ൾ അ​ക്വാ​റ്റി​ക് ചാം​പ്യ​ൻ​ഷി​പ്പി​ൽ എ​തി​രാ​ളി​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി തി​രു​വ​ന​ന്ത​പു​രം ജി​ല്ല ചാം​പ്യ​ന്മാ​ർ. നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ചാം​പ്യ​ൻ​ഷി​പ്പി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 18 മീ​റ്റ് റെ​ക്കോ​ഡു​ക​ളും പി​റ​ന്നു.
ആ​ദ്യ ദി​വ​സം മു​ത​ൽ കു​തി​പ്പ് തു​ട​ങ്ങി​യ തി​രു​വ​ന​ന്ത​പു​രം 698 പോ​യിന്‍റ് നേ​ടി. 76 സ്വ​ര്‍ണ​വും 67 വെ​ള്ളി​യും 57 വെ​ള്ളി​യു​മു​ള്‍പ്പെ​ടെ ആ​കെ 200 മെ​ഡ​ലു​ക​ളാ​ണ് തി​രു​വ​ന​ന്ത​പു​രം നേ​ടി​യ​ത്. ആ​തി​ഥേ​യ​രാ​യ തൃ​ശൂ​ർ 140 പോ​യിന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി. ആ​റു സ്വ​ര്‍ണ​വും ഇ​രു​പ​ത് വെ​ള്ളി​യും 24 വെ​ങ്ക​ല​വും തൃ​ശൂ​ര്‍ നേ​ടി. 13 സ്വ​ര്‍ണ​വും ഏ​ഴ് വെ​ള്ളി​യും ഒ​മ്പ​ത് വെ​ങ്ക​ല​വും നേ​ടി 111 പോ​യിന്‍റ് സ്വ​ന്ത​മാ​ക്കി​യ എ​റ​ണാ​കു​ളം ജി​ല്ല​യാ​ണ് മൂ​ന്നാം സ്ഥാ​ന​ക്കാ​ര്‍. കോ​ട്ട​യം79 പോ​യ്ന്‍റ്, പാ​ല​ക്കാ​ട്13 പോ​യിന്‍റ്, ജി​ല്ല​ക​ള്‍ നാ​ലും അ​ഞ്ചും സ്ഥാ​ന​ത്ത് എ​ത്തി.
സ്കൂ​ളു​ക​ള്‍ ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​ല്‍ ക​ള​മ​ശേ​രി ജി​എ​ച്ച്എ​സ്എ​സ് ഒ​ന്നാം​സ്ഥാ​ന​ക്കാ​രാ​യി. എ​റ​ണാ​കു​ളം ജി​ല്ല​യ്ക്കു ല​ഭി​ച്ച 13 സ്വ​ര്‍ണ​ത്തി​ല്‍ ഒ​മ്പ​തും സ്വ​ന്ത​മാ​ക്കി​യ ക​ള​മ​ശേ​രി സ്കൂ​ള്‍ 55 പോ​യിന്‍റ് നേ​ടി​യാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. 49 പോ​യിന്‍റോ​ടെ തി​രു​വ​ന​ന്ത​പു​രം ക​ന്യാ​കു​ള​ങ്ങ​ര ജി​എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​നം നേ​ടി. തി​രു​വ​ള്ളോം ബി​എ​ന്‍വി​വി ആ​ന്‍ഡ് എ​ച്ച്എ​സ്എ​സ് ആ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്41 പോ​യി​ന്‍റ്.