FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
kerala

പരാമർശം കാര്യമാക്കുന്നില്ല, കോടതിവിധി പ്രതികൂലമെങ്കില്‍ രാജിവെക്കുമെന്ന് തോമസ് ചാണ്ടി

Tuesday, Nov 14, 2017,20:34 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട കേസിലെ ഹൈക്കോടതി വിധിയില്‍ തനിക്കെതിരെ വിമര്‍ശനങ്ങളുണ്ടെങ്കില്‍ ആ നിമിഷം രാജിവെക്കുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. തനിക്ക് എതിരായ ഒരു ഉത്തരവും കോടതി വിധിയിൽ ഇല്ല. കോടതിയുടെ പരാമർങ്ങൾക്ക് വിധിയുമായി ബന്ധമില്ല. കോടതി വിധി കൈപ്പറ്റിയ ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കോടതിയുടെ പരാമര്‍ശങ്ങളെല്ലാം വിധിന്യായമല്ല. തനിക്കുണ്ടായിരുന്ന 90 ശതമാനം പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടു. ഉത്തരവിന്‍റെ പകര്‍പ്പ് ബുധനാഴ്ച കിട്ടിയതിനുശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.