FLASH NEWS
Breaking News
ചലച്ചിത്രതാരം ശ്രീദേവി അന്തരിച്ചു
Breaking News

രാജിയാണ് ഉത്തമം: മന്ത്രിയോട് വീണ്ടും ഹൈക്കോടതി

Tuesday, Nov 14, 2017,15:15 IST By മെട്രൊ വാർത്ത A A A

കൊച്ചി: മന്ത്രി തോമസ് ചാണ്ടി രാജി വയ്ക്കുന്നതാണ് ഉത്തമമെന്ന് ഹൈക്കോടതി. മന്ത്രിസ്ഥാനത്തിരുന്ന് കൊണ്ട് താങ്കൾ ഉദേശിക്കുന്ന രീതിയിൽ മുന്നോട്ട് പോകാനാകില്ല. ദന്തഗോപുരത്തിൽ നിന്ന് താഴെയിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിടണം.

മന്ത്രിയെന്ന നിലയിൽ കോടതിയെ സമീപിക്കുന്നത് അനുചിതമാണ്. കളക്‌ടറുടെ റിപ്പോർട്ടിൽ തോമസ് ചാണ്ടിയെന്ന വ്യക്തിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. തോമസ് ചാണ്ടിയെന്ന വ്യക്തിക്കെതിരെ കോടതിയും ഒന്നും പറയുന്നില്ല.

കലക്‌ടറുടെ റിപ്പോർട്ട് ഒരു സ്ഥാപനവുമായി ബന്ധപ്പെട്ടാണ്. ഇതിൽ രണ്ടിടത്ത് തോമസ് ചാണ്ടിയുടെ പേര് പരാമർശിക്കുന്നുണ്ട് എന്ന് മാത്രമേയുള്ളു. ഈ വിഷയത്തിൽ ഇത്തരമൊരു ഹർജിയുമായി ആയിരുന്നില്ല വരേണ്ടെതെന്നും കോടതി പരാമർശിച്ചു.