FLASH NEWS
Breaking News
അഭയ കേസ്; തെളിവ് നശിപ്പിച്ചതിന് കെ.‌ടി മൈക്കിളിനെ പ്രതി ചേർത്തു
kerala

രാഹുൽ ഗാന്ധിയുടെ ക്ഷേത്രദർശനത്തെ പരിഹസിച്ച് ബിജെപി

Tuesday, Nov 14, 2017,11:43 IST By മെട്രൊ വാർത്ത A A A

ഗുജറാത്ത്: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഗുജറാത്തിലെ ക്ഷേത്രങ്ങളിൽ നടത്തിയ സന്ദർശനത്തെ പരിഹസിച്ച് ബിജെപി. അത്ര വലിയ ഭക്തനാണെങ്കിൽ‌ ഡൽഹിയിലെ ക്ഷേത്രത്തിൽ എന്ത് കൊണ്ട് പോകുന്നില്ല.

ക്ഷേത്രങ്ങളിൽ പോകുന്നത് നല്ല കാര്യമാണ്. എല്ലാവരും ക്ഷേത്രങ്ങളിൽ പോവണം. ആചാരങ്ങൾ പാലിക്കണം. പക്ഷെ രാഹുൽ ഗാന്ധി നടത്തുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ടുള്ള ഗിമിക്കാണ്. അതു കൊണ്ടാണ് ഗുജറാത്തിലെ ക്ഷേത്രങ്ങളിൽ മാത്രം അദേഹം കയറിയിറങ്ങുന്നത്.

ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിൽ രാഹുൽ ഒരിക്കലെങ്കിലും പോയിട്ടുണ്ടോയെന്നുംബിജെപി നേതാവ് ഭൂപേന്ദർ യാദവ് പരിഹസിച്ചു.