FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
India

ശശികലയുടെ അനധികൃതസ്വത്തിൽ കണ്ണ് തള്ളി ആദായനികുതിവകുപ്പ്

Tuesday, Nov 14, 2017,9:32 IST By മെട്രൊ വാർത്ത A A A

ചെ​ന്നൈ: അ​ഴി​മ​തി​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന അ​ണ്ണാ ഡി​എം​കെ നേ​താ​വ് വി.​കെ. ശ​ശി​ക​ല​യു​ടെ 1,430 കോ​ടി​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ചെ​ന്നൈ​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളു​മാ​യി ശ​ശി​ക​ല​യു​ടെ വീ​ടും ഓ​ഫി​സും ജ​യ ടി​വി ഓ​ഫി​സും ഉ​ൾ​പ്പെ​ടെ 187 കേ​ന്ദ്ര​ങ്ങ​ളി​ൽ ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണി​തു ക​ണ്ടെ​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും.
ശ​ശി​ക​ല​യു​ടെ​യും അ​ന​ന്ത​ര​വ​ൻ ടി​ടി​വി ദി​ന​ക​ര​ന്‍റെ​യും വീ​ടു​ക​ളി​ലും ഓ​ഫി​സു​ക​ളി​ലു​മാ​യി​രു​ന്നു റെ​യ്ഡ്. ഇ​തു​വ​രെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​ഴു കോ​ടി രൂ​പ പ​ണ​മാ​യും അ​ഞ്ചു കോ​ടി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി​യെ​ന്ന് ആ​ദാ​യ നി​കു​തി വ​കു​പ്പ് അ​ധി​കൃ​ത​ർ. 15 ബാ​ങ്ക് ലോ​ക്ക​റു​ക​ളി​ൽ വ​ജ്രാ​ഭ​ര​ണ​ങ്ങ​ളു​ൾ​പ്പെ​ടെ സൂ​ക്ഷി​ച്ചി​രു​ന്നു. 1430 കോ​ടി​യു​ടെ ആ​സ്തി സം​ബ​ന്ധി​ക്കു​ന്ന രേ​ഖ​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി ഉ​ന്ന​ത ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. എ​ന്നാ​ലി​ത് 1500 കോ​ടി​ക്കു മു​ക​ളി​ൽ വ​രു​മെ​ന്നാ​ണു ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള സൂ​ച​ന.
ക​ണ​ക്കി​ല്ലാ​ത്ത പ​ണം, ഈ ​പ​ണം കൊ​ണ്ടു ന​ട​ത്തു​ന്ന വി​വി​ധ വ്യാ​പാ​ര, വ്യ​വ​സാ​യ ഇ​ട​പാ​ടു​ക​ൾ എ​ന്ന നി​ല​യ്ക്കാ​ണ് ഇ​വ പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നും ശ​ശി​ക​ല​യും ദി​ന​ക​ര​നും കൂ​ടി ന​ട​ത്തു​ന്ന ക​ട​ലാ​സ് ക​മ്പ​നി​ക​ളു​ടെ കേ​സി​ന് ഇ​തു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ർ. ക​ട​ലാ​സ് ക​മ്പ​നി​ക​ളു​ടെ ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ മ​ര​വി​പ്പി​ക്കാ​ൻ വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​പ​ടി​യു​ണ്ടാ​യേ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.