FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Health

ഷു​ഗ​റി​നെ നി​യ​ന്ത്രി​ച്ചു മു​ന്നേ​റു​ക

Tuesday, Nov 14, 2017,9:49 IST By ഡോ. ​സീ​ന​ജ് ച​ന്ദ്ര​ൻ A A A

ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന ശ​രീ​ര​ത്തി​ന്‍റെ അ​വ​സ്ഥ​യാ​ണു പ്ര​മേ​ഹം. ഗ്ലൂ​ക്കോ​സ് ശ​രീ​ര​ത്തി​ൽ പ​ല വി​ധേ​ന​യും സം​ഭ​രി​ക്ക​പ്പെ​ടു​ന്നു. പ്ര​ധാ​ന​മാ​യും ഭ​ക്ഷ​ണ​പ്ര​ദാ​ർ​ഥ​ങ്ങ​ളാ​യ ബ്രെ​ഡ്, അ​രി, കി​ഴ​ങ്ങ്, ച​പ്പാ​ത്തി, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ൽ നി​ന്നു​മാ​ണ് ശ​രീ​ര​ത്തി​ൽ ഗ്ലൂ​ക്കോ​സ് സം​ഭ​രി​ക്ക​പ്പെ​ടു​ന്ന​ത്. പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്കു ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന ഗ്ലൂ​ക്കോ​സ് നി​യ​ന്ത്രി​ക്കാ​നു​ള്ള ഇ​ൻ​സു​ലി​ൻ എ​ന്ന ഹോ​ർ​മോ​ൺ കു​റ​വോ ചി​ല​പ്പോ​ൾ തീ​രെ​യി​ല്ലാ​യെ​ന്നോ വ​രാം. ഇ​ക്കാ​ര​ണ​ത്താ​ൽ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര നി​യ​ന്ത്രി​ക്കാ​നാ​യി ഇ​ൻ​സു​ലി​നോ മ​രു​ന്നു​ക​ളോ വേ​ണ്ടി​വ​രാം.

പ്ര​മേ​ഹം വി​വി​ധ ത​രം:
ടൈ​പ്പ് 1 പ്ര​മേ​ഹം: പ്ര​ധാ​ന​മാ​യും കു​ട്ടി​ക​ളി​ലും യു​വാ​ക്ക​ളി​ലു​മാ​ണു ക​ണ്ടു​വ​രു​ന്ന​ത്. ഇ​വ​ർ​ക്കു ശ​രീ​ര​ത്തി​ൽ ഇ​ൻ​സു​ലി​ൻ ഉ​ത്പാ​ദ​നം തീ​രെ ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​ൻ​സു​ലി​ൻ പു​റ​മെ കു​ത്തി​വ​യ്ക്ക​ണം.
ടൈ​പ്പ് 2 പ്ര​മേ​ഹം: ഈ ​പ്ര​മേ​ഹ​മു​ള്ള​വ​രി​ൽ ഇ​ൻ​സു​ലി​ൻ ഉ​ത്പാ​ദ​ന​ശേ​ഷി ഗ്ലു​ക്കോ​സി​നെ ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ ആ​വ​ശ്യാ​നു​സ​ര​ണം ഉ​ണ്ടാ​വി​ല്ല. 90- 95 ശ​ത​മാ​നം പ്ര​മേ​ഹ​രോ​ഗി​ക​ളും ടൈ​പ്പ് 2 ഗ​ണ​ത്തി​ൽ പെ​ടു​ന്ന​വ​രാ​ണ്.

ഗ​ർ​ഭ​കാ​ല പ്ര​മേ​ഹം
ചി​ല സ്ത്രീ​ക​ളി​ൽ ഗ​ർ​ഭ​കാ​ല​ത്തു പ്ര​മേ​ഹം ക​ണ്ടു​വ​രാ​റു​ണ്ട്. പ്ര​സ​വാ​ന​ന്ത​രം ഷു​ഗ​റി​ന്‍റെ അ​ള​വ് സാ​ധാ​ര​ണ രീ​തി​യി​ൽ ആ​വാ​റു​ണ്ട്. എ​ങ്കി​ലും, ഇ​വ​രി​ൽ 85 ശ​ത​മാ​നം ആ​ളു​ക​ൾ​ക്കും ഭാ​വി​യി​ൽ പ്ര​മേ​ഹം വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഈ ​സ​മ​യ​ത്തു ന​ല്ല പ​രി​ച​ര​ണം ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​ണ്. ഇ​ല്ലെ​ങ്കി​ൽ ജ​നി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും അ​മ്മ​യ്ക്കും അ​ത് അ​പ​ക​ട​മാ​ണ്.

പ്ര​മേ​ഹ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ:
പ​ല ആ​ളു​ക​ളി​ലും പ്ര​മേ​ഹ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ വി​വി​ധ ത​ര​ത്തി​ലാ​ണ്. തീ​വ്ര​മാ​യ വി​ശ​പ്പ്, ക്ര​മാ​തീ​ത​മാ​യ മൂ​ത്ര​ശ​ങ്ക, അ​മി​ത ക്ഷീ​ണം, മു​റി​വു​ക​ൾ ഉ​ണ​ങ്ങാ​നു​ള്ള താ​മ​സം, ശ​രീ​ര​ഭാ​രം കു​റ​യു​ക, ലൈം​ഗി​ക​ശേ​ഷി കു​റ​വ് തു​ട​ങ്ങി​യ​വ പ്ര​മേ​ഹ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.
പ്ര​മേ​ഹം പാ​ര​മ്പ​ര്യ​മാ​യി​ട്ടു​ള്ള​വ​ർ, അ​മി​ത ഭാ​ര​മു​ള്ള​വ​ർ, ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​മു​ള്ള​വ​ർ, പോ​ളി​സി​സ്റ്റി​ക് ഓ​വ​റി​ൻ സി​ൻ​ഡ്ര​മു​ള്ള സ്ത്രീ​ക​ൾ, വ്യാ​യാ​മം കു​റ​വു​ള്ള​വ​ർ എ​ന്നി​വ​രി​ൽ പ്ര​മേ​ഹം വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. പ്ര​മേ​ഹം നി​യ​ന്ത്രി​ക്കാ​ൻ ഭ​ക്ഷ​ണ നി​യ​ന്ത്ര​ണ​വും മ​രു​ന്നും അ​ത്യാ​വ​ശ്യം. ന​ല്ല രീ​തി​യി​ൽ നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​മേ​ഹം ക​ണ്ണ്, ക​ര​ൾ, ഞ​ര​മ്പു​ക​ൾ, പാ​ദ​ങ്ങ​ൾ, ഹൃ​ദ​യം, പ​ല്ല്, ത്വ​ക്ക് എ​ന്നി​വ​യെ ബാ​ധി​ക്കാ​നി​ട​വ​രും.

പ്ര​മേ​ഹ​ത്തെ അ​റി​യു​ക
ഭ​ക്ഷ​ണ​ത്തി​നു മു​ൻ​പ് പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് 100 mg/dl താ​ഴെ​യാ​ണ് ഏ​തൊ​രാ​ൾ​ക്കും വേ​ണ്ട​ത്. ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം അ​ത് 140 mg/dl നി​ൽ​ക്കു​ക​യും വേ​ണം. മൂ​ന്നു​മാ​സ​ത്തെ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ നി​ല​വാ​രം അ​റി​യാ​ൻ HBA1C പ​രി​ശോ​ധ​ന സ​ഹാ​യി​ക്കും. ഇ​ത് ആ​റു ശ​ത​മാ​നം താ​ഴെ ആ​ണ് വ​രേ​ണ്ട​ത്.

പ്ര​മേ​ഹ രോ​ഗി​ക​ൾ പ്ര​ധാ​ന​മാ​യും ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ പ​ല​താ​ണ്.

ഭ​ക്ഷ​ണം: ഡോ​ക്റ്റ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള ഭ​ക്ഷ​ണ​ക്ര​മം മ​ടി​കൂ​ടാ​തെ പാ​ലി​ക്കു​ക. മ​ധു​ര​പ​ദാ​ർ​ഥ​ങ്ങ​ളും മ​റ്റ് പ​ഞ്ച​സാ​ര കൂ​ടു​ത​ലു​ള്ള ഭ​ക്ഷ​ണ​ങ്ങ​ളും നി​യ​ന്ത്രി​ക്കു​ക. പേ​ര​യ്ക്ക, മു​സം​ബി, റോ​ബ​സ്റ്റ് പ​ഴം മു​ത​ലാ​യ പ​ഴ​വ​ർ​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു ക​ഴി​ക്കു​ക​യും പ​ച്ച​ക്ക​റി​ക​ൾ ധാ​രാ​ളം ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക. ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ മ​രു​ന്നും ഇ​ൻ​സു​ലി​നും എ​ടു​ത്താ​ൽ ശ​രീ​ര​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് ക്ര​മാ​തീ​ത​മാ​യി കു​റ​യു​ക​യും ബോ​ധ​ക്ഷ​യം വ​രെ സം​ഭ​വി​ക്കു​ക​യും ചെ​യ്യാം. ഷു​ഗ​റി​ന്‍റെ അ​ള​വ് കു​റ​യു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ന് ഹൈ​പ്പോ​ഗ്ലൈ​സീ​മി​യ എ​ന്നു പ​റ​യു​ന്നു. ഉ​ട​ന​ടി രോ​ഗി​ക്ക് ഗ്ലൂ​ക്കോ​സോ മ​റ്റു പാ​നീ​യ​ങ്ങ​ളോ കൊ​ടു​ക്കു​ക​യും അ​ടു​ത്തു​ള്ള ഡോ​ക്റ്റ​റെ കാ​ണി​ക്കു​ക​യും ചെ​യ്യു​ക.

ഇ​ൻ​സു​ലി​ൻ/ മ​രു​ന്നു​ക​ൾ: ഡോ​ക്റ്റ​ർ പ​റ​ഞ്ഞ​ത് അ​നു​സ​രി​ച്ചു​ള്ള ഇ​ൻ​സു​ലി​നും മ​രു​ന്നു​ക​ളും മു​ട​ക്ക​മി​ല്ലാ​തെ ക​ഴി​ക്കു​ക. ഇ​ൻ​സു​ലി​ൻ പേ​ന​യും സി​റി​ഞ്ചും മാ​സ​ത്തി​ലൊ​രി​ക്ക​ൽ പ​രി​ശോ​ധി​ക്കു​ക.
വ്യാ​യാ​മം: ദി​വ​സ​വും 30 മി​നി​റ്റ് ന​ട​ക്കു​ക. ജിം, ​യോ​ഗ എ​ന്നി​വ ആ​രോ​ഗ്യാ​നു​സ​ര​ണം തെ​ര​ഞ്ഞെ​ടു​ക്കു​ക. ഏ​തു വ്യാ​യാ​മം ചെ​യ്യു​മ്പോ​ഴും ഡോ​ക്റ്റ​റു​ടെ ഉ​പ​ദേ​ശം തേ​ടു​ക.
പ​രി​ശോ​ധ​ന​ക​ൾ: ആ​റു മാ​സ​ത്തി​ലൊ​രി​ക്ക​ൽ ര​ക്ത​പ​രി​ശോ​ധ​ന​ക​ളും ക​ണ്ണ്, പ​ല്ല് , HbA1C പ​രി​ശോ​ധി​ക്കു​ക.
പ്ര​മേ​ഹം നി​യ​ന്ത്രി​ച്ചാ​ൽ നി​ങ്ങ​ൾ​ക്ക് ജീ​വി​ത​കാ​ലം മു​ഴു​വ​നു​മു​ള്ള സു​ഹൃ​ത്താ​യി അ​തു മാ​റും. പ്ര​മേ​ഹ​മു​ണ്ടെ​ന്ന് അ​റി​യു​മ്പോ​ൾ ത​ള​രാ​തെ അ​തി​നെ​പ്പ​റ്റി പ​ഠി​ച്ച് ഷു​ഗ​റി​നെ നി​യ​ന്ത്രി​ച്ചു മു​ന്നേ​റു​ക. ലോ​ക പ്ര​മേ​ഹ ദി​ന​മാ​യ ന​വം​ബ​ർ 14ന് (​ഇ​ന്ന്) എ​ന്‍റെ പ്ര​മേ​ഹം ഞാ​ൻ നി​യ​ന്ത്രി​ച്ചു കൊ​ള്ളു​മെ​ന്ന ദൃ​ഢ​വി​ശ്വാ​സ​ത്തോ​ടെ ജീ​വി​ക്കു​ക​യും മ​റ്റു​ള്ള പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്കു മാ​തൃ​ക ആ​കു​ക​യും ചെ​യ്യു​ക.