FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Health

സ്വവര്‍ഗാനുരാഗം ശാരീരിക പ്രവണതയാണെന്ന് ശ്രീ ശ്രീ രവിശങ്കര്‍

Tuesday, Nov 14, 2017,20:24 IST By മെട്രൊ വാർത്ത A A A

ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗം ശാരീരിക പ്രവണതയാണെന്ന് ശ്രീ ശ്രീ രവിശങ്കര്‍. ഈ അവസ്ഥ പീന്നീട് മാറാമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സ്റ്റിയില്‍ നടന്ന ചടങ്ങില്‍ സ്വവര്‍ഗാനുരാഗിയായ വിദ്യര്‍ഥികളിലൊരാളുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

നിങ്ങള്‍ രോഗിയാണെന്നോ നിങ്ങള്‍ക്കെന്തെങ്കിലും പ്രശ്‌നമുള്ളതായി കരുതുകയോ വേണ്ട. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങിനെ പെരുമാറുന്നു എന്നത് പരിഗണിക്കേണ്ടതില്ല. നിങ്ങള്‍ നിവര്‍ന്ന് നിന്നാല്‍ ആര്‍ക്കും നിങ്ങളെ അപമാനിക്കാന്‍ കഴിയില്ല. എന്നാല്‍ നിങ്ങള്‍ തളര്‍ന്നു പോയാല്‍, സ്വയം മോശമാണെന്ന് കരുതിയാല്‍ ആര്‍ക്കും നിങ്ങളെ സഹായിക്കാനും കഴിയില്ല രവിശങ്കര്‍ പറഞ്ഞു. ഇതൊരു പ്രവണത മാത്രമാണെന്നും അത് മനസിലാക്കുകയും, സ്വീകരിക്കുകയും ചെയ്യ്താല്‍ പ്രശ്‌നങ്ങള്‍ പകുതി മാറുമെന്നും രവിശങ്കര്‍ പറഞ്ഞു.

2013ലെ സുപ്രീംകോടതി വിധിക്ക് ശേഷം സ്വവര്‍ഗാനുരാഗത്തെ അനുകൂലിച്ച് ശ്രീ ശ്രീ രവിശങ്കര്‍ രംഗത്ത് വന്നിരുന്നു. ഹിന്ദു മതത്തില്‍ ഇതൊരു കുറ്റകൃത്യമായി കാണുന്നില്ലെന്നും ഇവരെ സമൂഹത്തിൽ നിന്നും മാറ്റി നിര്‍ത്തരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.