FLASH NEWS
Breaking News
സുവര്‍ണ ചകോരം പാലസ്തീന്‍ ചിത്രമായ വജാബിന്
Breaking News

മന്ത്രിക്ക് മുഖ്യമന്ത്രിയിലും സഭയിലും വിശ്വാസമില്ലേ: തോമസ് ചാണ്ടിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

Tuesday, Nov 14, 2017,11:16 IST By മെട്രൊ വാർത്ത A A A

കൊച്ചി:കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൈക്കോടതിയുടെ വിമർശനം.ന സർക്കാരിനെതിരെ മന്ത്രിഎങ്ങനെയാണ് ഹർജി നൽകുന്നത്. ഇത്തരം ഒരു ഹർജിക്ക് നില നിൽപ്പുണ്ടോയെന്ന് ചോദിച്ച കോടതി മറ്റ് കാര്യങ്ങൾ അതിന് ശേഷം പരിഗണിക്കാമെന്നും അഭിപ്രായപ്പെട്ടു.

മന്ത്രി ഭരണസംവിധാനത്തെ ചോദ്യം ചെയ്യുന്നത് എങ്ങനെയാണ്. മന്ത്രിക്ക് ഹർജി നൽകാൻ ക‍ഴിയില്ല. ഒരു വ്യക്തിക്ക് മാത്രമേ ഹർജി നൽകാൻ കഴിയുവെന്നും കോടതി അഭിപ്രാ‍യപ്പെട്ടു. വാദത്തിന്‍റെ ആദ്യഘട്ടത്തിൽ കോടതി ഇക്കാര്യങ്ങൾ ഉന്നയിച്ചപ്പോൾ അതിന് മറുപടി നൽകിയ വിവേക് തൻഖ തോമസ് ചാണ്ടി മന്ത്രിയാണെങ്കിലും അദേഹത്തിന് സ്വന്തമായി സ്വത്ത്‌വകകൾ കാണുമെന്നും വ്യക്തമാക്കി.

മന്ത്രിസഭയുടെ നിര്‍ദ്ദേശപ്രകാരം കളക്ടര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യാന്‍ മന്ത്രിസഭയിലെ ഒരംഗത്തിന് സാധിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ച കോടതി താങ്കൾ സർക്കാരിന് എതിരായാണ് നിൽക്കുന്നതെന്നും വ്യക്തമാക്കി.. ഇത് ഭരണഘടനാ തത്വങ്ങള്‍ക്കു വിരുദ്ധമല്ലേ എന്നും ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. ഭരണ സംവിധാനത്തെ ചോദ്യം ചെയ്യാന്‍ മന്ത്രിക്ക് എന്താണ് അധികാരമെന്നും കോടതി ചോദിച്ചു. റിട്ട് ഹര്‍ജിയില്‍ സ്വകാര്യ വ്യക്തികള്‍ക്ക് സര്‍ക്കാരിനെ ചോദ്യം ചെയ്യാമെന്നിരിക്കെ തോമസ് ചാണ്ടി മന്ത്രി എന്ന പേരിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു.

കോടതിയെ സമീപിച്ച് മന്ത്രിസ്ഥാനത്ത് തുടരാനാണ് തോമസ് ചാണ്ടിയുടെ ശ്രമം. ഇതിന് വേണ്ടി കോടതിയെ സമീപിച്ചത് ദൗർഭാഗ്യകരമാണ്.മന്ത്രിക്ക് മുഖ്യമന്ത്രിയിലും സഭയിലും വിശ്വാസമില്ലെയന്നുെം കോടതി ചോദിച്ചു.