FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
kerala

ഹർജി പിൻവലിക്കില്ലെന്ന് ഹൈക്കോടതിയിൽ തോമസ് ചാണ്ടി

Tuesday, Nov 14, 2017,14:19 IST By മെട്രൊ വാർത്ത A A A

കൊച്ചി: ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാമർശമുള്ള കളക്റ്ററുടെ റിപ്പോര്‍ട്ട് തള്ളണമെന്ന ഹര്‍ജി പിന്‍വലിക്കില്ലെന്ന് ഹൈക്കോടതിയെ തോമസ് ചാണ്ടി അറിയിച്ചു. അഭിഭാഷകർ നൽകിയ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തേമസ് ചാണ്ടിയുടെ നീക്കം. അതേസമയം, ഹൈക്കോടതിയില്‍ നിന്നും എതിര്‍ വിധിയുണ്ടായാല്‍ സുപ്രീംകോടതിയെ സമീപിക്കാനും തോമസ് ചാണ്ടിക്ക് പദ്ധതിയുണ്ടെന്നാണ് സൂചന.

രാവിലെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ് മന്ത്രിക്കും സര്‍ക്കാരിനും എതിരേ ഉന്നയിച്ചത്. സര്‍ക്കാരിനെതിരേ ഒരു മന്ത്രിക്ക് എങ്ങനെ കോടതിയെ സമീപിക്കാന്‍ കഴിയുമെന്നും സര്‍ക്കാരില്‍ വിശ്വാസമില്ലാത്ത ആളായി മന്ത്രി മാറിയോ എന്നും കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടോ എന്നും കോടതി ചോദിച്ചിരുന്നു.

മന്ത്രിയുടെ ഹര്‍ജി അനുവദിക്കാന്‍ കഴിയില്ലെന്നും വേണമെങ്കില്‍ ഹര്‍ജി അദ്ദേഹത്തിന് പിന്‍വലിക്കാമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഉച്ചയ്ക്ക് വീണ്ടും കോടതി ചേർന്നപ്പേൾ, ഹർജി പിൻവലിക്കുന്നില്ലെന്ന് തോമസ് ചാണ്ടി വ്യക്തമാക്കിയത്.