FLASH NEWS
Breaking News
സിപിഐ മന്ത്രിമാർ മണ്ടന്മാരെണെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം
kerala

കപ്പടിക്കണം… കലിപ്പടക്കണം, ഐഎസ്എല്ലിൽ മഞ്ഞപ്പടയെ സന്ദേശ് ജിങ്കാൻ നയിക്കും

Thursday, Nov 16, 2017,18:19 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോളിൽ വിപ്ലവകരമായ ചലനങ്ങൾ‌ സൃഷ്ടിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ നാലാം സീസണിൽ, കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ സന്ദേശ് ജിങ്കാന്‍ നയിക്കും. ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്‌മെന്‍റ് ട്വിറ്ററിലൂടെയാണ് ഇതു സംബന്ധിച്ച അറിയിപ്പു പുറത്തുവിട്ടത്.  മഞ്ഞയാണ് നമ്മുടെ അടയാളം, ആരാധകരാണ് നമ്മുടെ ശബ്ദം, ജിങ്കനാണ് നമ്മുടെ നായകൻ എന്ന കുറിപ്പോടെയാണ് മഞ്ഞപ്പടയുടെ ഇത്തവണത്തെ നായകനാരാണെന്ന പ്രഖ്യാപനം ടീം മാനേജജ്മെന്‍റ് നടത്തിയത്.

ബ്ലാസ്റ്റേഴ്‌സിന്‍റെ ഏറ്റവും വിശ്വസ്തനായ താരവും പ്രതിരോധത്തിന് ചുക്കാൻ പിടിക്കുന്നതും ജിങ്കാനാണ്. ബ്ലാസ്റ്റേഴ്‌സിനായി 41 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുളള ജിങ്കാന്‍, കേരളത്തിനായി ഏറ്റവും അധികം തവണ കളിച്ചിട്ടുള്ള താരംകൂടിയാണ്. നാലു സീസണിലും ബ്ലാസ്റ്റേഴ്‌സിനൊപ്പമായിരുന്നു ജിങ്കാന്‍.

3.8 കോടി രൂപയെന്ന റിക്കാര്‍ഡ് തുകയ്ക്കാണ് ജിങ്കാനെ ടീമിൽ നിലനിര്‍ത്തിയത്. 2014 സീസണില്‍ ടൂര്‍ണമെന്‍റിൽ എമര്‍ജിങ് പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ട ജിങ്കാന്‍ തുടര്‍ന്നുള്ള രണ്ട് സീസണി‌ലും ശ്ര‌ദ്ധേയ പ്രകടനം കാഴ്ചവച്ചു. നിലവിൽ 2020 വരെയാണ് ജിങ്കാന് ബ്ലാസ്റ്റേഴ്സുമായി കരാറുള്ളത്.

വെള്ളിയാഴ്ചയാണ് ഐഎസ്എല്‍ നാലാം സീസണ് തുടക്കമാകുന്നത്. രാത്രി എട്ടു മണിക്ക് കലൂർ സ്റ്റേഡിയത്തിൽ നിലിവിലെ വിജയികളായ കൊൽക്കത്തയും ബ്ലാസ്റ്റേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം.