FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Editorial

ക​ടി​ച്ചു തൂ​ങ്ങാ​നു​ള്ള​ത​ല്ല ഭ​ര​ണാ​ധി​കാ​രം

Thursday, Nov 16, 2017,9:31 IST By മെട്രൊ വാർത്ത A A A

വ​ള​രെ​യ​ധി​കം അ​സാ​ധാ​ര​ണം. അ​ത്ര​ത്തോ​ളം നാ​ട​കീ​യ​ത​ക​ൾ. ഗ​താ​ഗ​ത മ​ന്ത്രി സ്ഥാ​ന​ത്തു നി​ന്ന് തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ജി​വാ​ർ​ത്ത​യു​ടെ ര​ത്ന​ച്ചു​രു​ക്കം ഇ​ത്ര​മാ​ത്രം. അ​ത്ര​ത്തോ​ളം അ​സാ​ധാ​ര​ണ​ത്വ​വും നാ​ട​കീ​യ​ത​യും ആ​വ​ശ്യ​മാ​യി​രു​ന്നോ എ​ന്ന​തു വേ​റേ കാ​ര്യം. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി ജ​ന​കീ​യ കോ​ട​തി​യി​ലും ഹൈ​ക്കോ​ട​തി അ​ട​ക്ക​മു​ള്ള നി​യ​മ​സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളി​ലും വി​ചാ​ര​ണ ചെ​യ്യു​ന്ന​താ​ണ് തോ​മ​സ് ചാ​ണ്ടി​യെ സം​ബ​ന്ധി​ക്കു​ന്ന കാ​യ​ൽ കൈ​യേ​റ്റ​വും അ​നു​ബ​ന്ധ അ​ഴി​മ​തി​ക്കേ​സു​ക​ളും. ത​ന്‍റെ പേ​രി​ൽ ഉ​ന്ന​യി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്നും താ​ൻ തെ​റ്റു​കാ​ര​ന​ല്ലെ​ന്നു​മാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം തോ​മ​സ് ചാ​ണ്ടി പ​റ​ഞ്ഞു​വ​ന്ന​ത്. എ​ന്നാ​ൽ, താ​ൻ പ​റ​യു​ന്ന​താ​ണു ശ​രി എ​ന്ന് അ​വ​സാ​ന നി​മി​ഷം വ​രെ​യും തെ​ളി​യി​ക്കാ​ൻ ക​ഴി​യാ​തെ അ​ദ്ദേ​ഹ​ത്തി​നു രാ​ജി​വ​ച്ച് പു​റ​ത്തേ​ക്കു പോ​കേ​ണ്ടി വ​ന്നു. അ​ഴി​മ​തി വി​രു​ദ്ധ​ത മു​ഖ്യ​വാ​ഗ്ദാ​ന​മാ​യി അ​വ​ത​രി​പ്പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി‌​ട്ടു വി​ജ​യി​ച്ച എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പി​ത നി​ല​പാ​ടി​ന് അ​നു​ഗു​ണ​മാ​യി​രു​ന്നോ, തോ​മ​സ് ചാ​ണ്ടി​യു​ടെ ചെ​യ്തി​ക​ളും അ​തി​ൽ അ​ദ്ദേ​ഹ​ത്തോ​ട് സ്വീ​ക​രി​ച്ച സ​മീ​പ​ന​ങ്ങ​ളു​മെ​ന്ന് ഇ​ട​തു മു​ന്ന​ണി ആ​ത്മ​പ​രി​ശോ​ധ​ന ന‌​ട​ത്ത​ട്ടെ.

അ​ഴി​മ​തി​ക്കേ​സി​ൽ ഒ​രു മ​ന്ത്രി രാ​ജി വ​യ്ക്കു​ന്ന​ത് ഇ​താ​ദ്യ​മ​ല്ല. കേ​ര​ള​ത്തി​ന്‍റെ പൊ​തു സ​മൂ​ഹ​ത്തി​ൽ ല​ബ്ധ​പ്ര​തി​ഷ്ഠ നേ​ടി​യി​ട്ടു​ള്ള ആ​ളു​മ​ല്ല അ​ദ്ദേ​ഹം. സാ​മ്പ​ത്തി​ക സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് രാ​ഷ്‌​ട്രീ​യം ക​ളി​ക്കു​ക​യും മ​ന്ത്രി​സ്ഥാ​നം വ​രെ ചോ​ദി​ച്ചു വാ​ങ്ങു​ക​യും ചെ​യ്ത ആ​ളാ​ണ് തോ​മ​സ് ചാ​ണ്ടി. തീ​രെ ചെ​റു​പ്പ​കാ​ലം മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ളും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​മാ​യി അ​ഭി​ര​മി​ച്ച ശേ​ഷം, കേ​സു​ക​ളി​ൽ കു​ടു​ങ്ങി രാ​ജി​വ​ച്ച​വ​രി​ൽ കെ. ​ക​രു​ണാ​ക​ര​നെ​പ്പോ​ലൊ​രു മു​ഖ്യ​മ​ന്ത്രി​യു​ണ്ട്. ഒ​ട്ടേ​റെ മ​ന്ത്രി​മാ​രു​മു​ണ്ട്. വെ​റും മാ​ധ്യ​മ വി​ചാ​ര​ണ​യു​ടെ ഇ​ര​യാ​യി രാ​ജി​വ​ച്ചൊ​ഴി​ഞ്ഞ ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള, കെ.​പി. വി​ശ്വ​നാ​ഥ​ൻ തു​ട​ങ്ങി​യ മ​ന്ത്രി​മാ​രു​മു​ണ്ട്. നി​യ​മ​സ​ഭ​യി​ലോ, കോ​ട​തി​ക​ളി​ലോ ചെ​റി​യൊ​രു പ​രാ​മ​ർ​ശ​മു​ണ്ടാ​യ​പ്പോ​ൾ​പ്പോ​ലും മ​ന്ത്രി​സ്ഥാ​ന​ത്തു നി​ന്നു രാ​ജി വ​ച്ച​വ​രാ​ണ് അ​വ​രെ​ല്ലാം. അ​വ​രാ​രും നി​യ​മ സം​വി​ധാ​ന​ങ്ങ​ളെ‍യൊ സ​ർ​ക്കാ​രി​നെ​യോ സ്വ​ന്തം പാ​ർ​ട്ടി​യെ​യോ വെ​ല്ലു​വി​ളി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ, തോ​മ​സ് ചാ​ണ്ടി അ​തെ​ല്ലാം ചെ​യ്തു. അ​തി​നു​ള്ള ആ​ത്മ​വി​ശ്വാ​സം എ​ന്ത്, എ​വി​ടെ നി​ന്നു കി​ട്ടി എ​ന്നൊ​ക്കെ​യാ​ണ് പൊ​തു​സ​മൂ​ഹം ഉ​ന്ന​യി​ക്കു​ന്ന പ്ര​ധാ​ന ചോ​ദ്യം. വ​രും​ദി​വ​സ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​കു​ന്ന​തും അ​താ​യി​രി​ക്കും.
പി​ണ​റാ​യി വി​ജ​യ​ൻ ന​യി​ക്കു​ന്ന ഇ​ട​തു മു​ന്ന​ണി​യി​ൽ നി​ന്നു​ള്ള മൂ​ന്നാ​മ​ത്തെ രാ​ജി​യാ​ണ് തോ​മ​സ് ചാ​ണ്ടി​യു​ടേ​ത്. ബ​ന്ധു​നി​യ​മ​ന​ത്തി​ൽ കു​ടു​ങ്ങി ഇ.​പി. ജ​യ​രാ​ജ​നും ഹ​ണി ട്രാ​പ്പി​ൽ കു​ടു​ങ്ങി എ.​കെ. ശ​ശീ​ന്ദ്ര​നു​മാ​ണ് നേ​ര​ത്തേ രാ​ജി​വ​ച്ച​വ​ർ. ആ​രോ​പ​ണ​ങ്ങ​ൾ പു​റ​ത്തു വ​ന്ന് നി​മി​ഷ​ങ്ങ​ൾ​ക്ക​കം മ​റ്റു ര​ണ്ടു പേ​രും രാ​ജി വ​യ്ക്കു​ക​യാ​യി​രു​ന്നു. രാ​ഷ്‌​ട്രീ​യ ധാ​ർ​മി​ക​ത​യു​ടെ​യും നി​യ​മ​വാ​ഴ്ച​യു​ടെ​യും പ്ര​തീ​ക​ങ്ങ​ളാ​യി​രു​ന്നു അ​വ​രു​ടെ രാ​ജി. എ​ന്നാ​ൽ, അ​വ​സാ​ന നി​മി​ഷം വ​രെ​യും സാ​ങ്കേ​തി​ക​ത​ക​ളു​ടെ നൂ​ലേ​ണി​യി​ൽ അ​ള്ളി​പ്പി​ടി​ച്ച് അ​ധി​കാ​രം നി​ല​നി​ർ​ത്താ​ൻ തോ​മ​സ് ചാ​ണ്ടി കാ​ണി​ച്ച വ്യ​ഗ്ര​ത എ​ല്ലാ ധാ​ർ​മി​ക​ത​ക​ളു​ടെ​യും ലം​ഘ​ന​മാ​യി.
രാ​ജി ആ​വ​ശ്യ​പ്പെ​ട്ടി​ല്ല, ചെ​വി​ക്കു​പി​ടി​ച്ചു പു​റ​ത്താ​ക്കി​യി​ല്ല എ​ന്നൊ​ക്കെ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ വ​ലി​യ ക​ഴ​മ്പി​ല്ല. മാ​ധ്യ​മ​ങ്ങ​ളു​ടെ മു​ൻ​നി​ശ്ച​യ​പ്ര​കാ​രം നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കി​ല്ലെ​ന്നും മു​ന്ന​ണി മ​ര്യാ​ദ​യു​ടെ ഭാ​ഗ​മാ​യി ഘ​ട​ക ക​ക്ഷി​യു​ടെ തീ​രു​മാ​നം വ​രെ കാ​ത്തി​രി​ക്കു​മെ​ന്നു​മു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ തീ​രു​മാ​നം യു​ക്തി​ഭ​ദ്രം ത​ന്നെ​യാ​ണ്. അ​ഴി​മ​തി​ക്കേ​സി​ൽ കു​ടു​ങ്ങി​യ മ​ന്ത്രി​യെ ര​ക്ഷി​ക്കാ​ൻ ഒ​രു ശ്ര​മ​വും ന​ട​ത്തി​ല്ലെ​ന്നും ഉ​ചി​ത​മാ​യ സ​മ​യ​ത്ത് മു​ഖ്യ​മ​ന്ത്രി ത​ന്നെ ഉ​ചി​ത​മാ​യ തീ​രു​മാ​മെ​ന​മെ​ടു​ക്കു​മെ​ന്നും സി​പി​എം സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​തീ​രു​മാ​നം എ​ന്തു ത​ന്നെ​യാ​യാ​ലും എ​ൻ​സി​പി​ക്കു ബാ​ധ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​താ​ണി​പ്പോ​ൾ ‍യാ​ഥാ​ർ​ഥ്യ​മാ​യ​തും.
സം​ശു​ദ്ധ​ത​യാ​ണ് രാ​ഷ്‌​ട്രീ​യ അ​തി​കാ​യ​ത്ത​ത്തി​ന്‍റെ അ​ള​വു​കോ​ൽ. രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​റ​ങ്ങു​ന്ന എ​ല്ലാ​വ​രും പാ​ഠ​മാ​ക്കേ​ണ്ട​തും അ​തു ത​ന്നെ​യാ​ണ്. ഉ​പാ​ധി​ക​ൾ മു​ന്നോ​ട്ടു വ​ച്ച് മാ​റ്റി നി​ർ​ത്ത​പ്പെ‌​ടേ​ണ്ട​ത​ല്ല, രാ​ഷ്‌​ട്രീ​യ സ​ദാ​ചാ​രം. ഉ​പാ​ധി​ര​ഹി​ത​മാ​യ ജ​ന​സേ​വ​ന​ത്തി​നു​ള്ള ആ​ത്മ​സ​മ​ർ​പ്പ​ണ​മാ​ണ​ത്. അ​ങ്ങ​നെ​യൊ​ന്ന് തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ഷ്‌​ട്രീ‍യ​ത്തി​ൽ ഇ​ല്ലാ​തെ പോ​യി. ര​ണ്ട് എം​എ​ൽ​എ​മാ​രു​ണ്ടാ​യി​രു​ന്ന എ​ൻ​സി​പി​ക്ക് ര​ണ്ടു​പേ​രെ​യും മ​ന്ത്രി​മാ​രാ​ക്കാ​ൻ പ​റ്റി. വ​ള​രെ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ഈ ​പ​ദ​വി സം​ര​ക്ഷി​ക്കാ​ൻ പ​ക്ഷേ, ഇ​രു​വ​ർ​ക്കും ക​ഴി​യാ​തെ പോ​യി. ഉ​പാ​ധി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രി​ച്ചെ​ടു​ക്കു​ക​യ​ല്ല, എ​ല്ലാ​വ​ർ​ക്കും മാ​തൃ​ക​യാ​ക്കി കു​റ്റ​ക്കാ​രെ പൊ​തു പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തു നി​ന്ന് അ​ക​റ്റി നി​ർ​ത്തു​ന്ന​താ​ണ് അ​വ​ർ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന പാ​ർ​ട്ടി​ക്കും മു​ന്ന​ണി​ക്കും മേ​ലി​ൽ ന​ല്ല​ത്.