FLASH NEWS
Breaking News
കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ കരട് രേഖ പിബി തള്ളി
India

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളോട് കനിവ് കാണിക്കണമെന്ന് സോണിയാ ഗാന്ധിയോട് ജസ്റ്റീസ് കെ.ടി തോമസ്

Thursday, Nov 16, 2017,15:53 IST By മെട്രൊ വാർത്ത A A A

കോട്ടയം:രാജീവ് ഗാന്ധിയെ വധിച്ചവരോട് മഹാമനസ്കത കാണിക്കണമെന്ന് സോണിയാ ഗാന്ധിയോട് ജസ്റ്റീസ് കെ.ടി തോമസ്. രാജീവ് ഗാന്ധി വധക്കേസിൽ കുറ്റക്കാർക്ക് ജീവപര്യന്തം ശിക്ഷ ഉറപ്പാക്കിയ ബെഞ്ചിന്‍റെ തലവനായിരുന്നു അദേഹം. 1991 മുതൽ തടവ് അനുഭവിക്കുന്നവരോട് ദയ കാണിക്കണമെന്ന് അപേക്ഷിച്ചാണ് കത്ത് നൽകിയിരിക്കുന്നത്. ശിക്ഷാകാലാവധിയിൽ ഇളവ് നൽകാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചിരുന്നുവെങ്കിലും കേന്ദ്രസർക്കാർ എതിർക്കുകയായിരുന്നു.

മാനുഷികപരിഗണനയുടെ വിഷയമാണിത്. ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ ഗാന്ധി കുടുംബത്തിന് മാത്രമേ സാധിക്കു. വിധി പുറപ്പെടുവിച്ച ജഡ്ജി എന്ന നിലയിൽ തനിക്കീ ആവശ്യം ഉന്നയിച്ച് കത്തയക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.