FLASH NEWS
Breaking News
സംസ്ഥാനത്ത് 24 ന് വാഹനപണിമുടക്ക്
India

അമ്പ് ഉപയോഗിക്കാൻ നിതീഷിന് അനുമതി

Friday, Nov 17, 2017,20:06 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: പാർട്ടി ചിഹ്നമായ അമ്പ് ഉപയോഗിക്കാൻ നിതീഷ് കുമാറിന് അനുമതി ലഭിച്ചു.യഥാർത്ഥ ജെഡിയു തങ്ങളാണെന്ന് പറഞ്ഞ് സമർപ്പിച്ച ശരദ് യാദവ് ഹർജി സമർപ്പിച്ചെങ്കിലും ചിഹ്നം നിതീഷ് കുമാറിന് നൽകുകയായിരുന്നു. ഇതോടെ പാർട്ടിയിൽ നിന്നും ശരദ് യാദവ് കൂടുതൽ ഒറ്റപ്പെടുകയാണ്. കൂടുതൽ പിന്തുണ നിതീഷിന് ലഭിച്ചതോടെയാണ് ചിഹ്നം അവർക്ക് നൽകാൻ തീരുമാനം ആയതും.

ലാലുപ്രസാദ് യാദവ് നയിക്കുന്ന ആര്‍.ജെ.ഡിയുമായി സഖ്യമവസാനിപ്പിച്ച് ബി.ജെ.പി നേതൃത്വവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു തീരുമാനിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ശരദ് യാദവിന്‍റെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തിന് നിതീഷ് കുമാറിന്റെ തീരുമാനം അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ മന്ത്രിസഭ പിരിച്ച് വിട്ട് ബിജെപിയുമായി ചേര്‍ന്നായിരുന്നു നീതീഷ്‌കുമാര്‍ ബീഹാറില്‍ ഭരണം നടത്തിയിരുന്നത്.