FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Sports

കളിയുടെ പൊടിപൂരത്തിന് കൊച്ചിയിൽ തുടക്കം

Friday, Nov 17, 2017,20:19 IST By മെട്രൊ വാർത്ത A A A

കൊച്ചി: ഐഎസ്എൽ നാലാം സീസണ് കൊച്ചിയിൽ ആവേശത്തുടക്കം.ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും കത്രീന കൈഫും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും തിളങ്ങി നിന്ന ചടങ്ങില്‍ മലയാളത്തിന്‍റെ പ്രതിനിധിയായി മമ്മുട്ടിയും എത്തിയതോടെ മഞ്ഞക്കടലായ ഗ്യാലറിയില്‍ ഇരമ്പം കൂടി.

ആദ്യ അരമണിക്കൂര്‍ പിന്നിടുമ്പോഴേക്കും മത്സരത്തിൽ ഗോളൊന്നും പിറന്നിട്ടില്ല. ഇരുകൂട്ടരും കട്ടയ്ക്ക് പൊരുതുന്നതു കൊണ്ട് മത്സരം അത്യന്തം ആവേശത്തിലാണ്.ആക്രമണം ആയുധമാക്കിയാണ് ഇരു ടീമുകളും കളിമെനയുന്നത്. ഗോള്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും രണ്ട് ടീമിനും അവസാന ഘട്ടത്തില്‍ ലക്ഷ്യം കാണാന്‍ സാധിച്ചിട്ടില്ല.

അതേസമയം മലയാളി താരം സി.കെ വിനീത് ഉറച്ച ഗോളവസരം നഷ്ടമാക്കിയത് ആരാധകരെ വിഷമത്തിലാക്കിയിട്ടുണ്ട്.അതിനിടെ ബ്ലാസ്റ്റേഴ്സ് ഗോളി റജൂബ്കയുടെ തകര്‍പ്പന്‍ സേവ് കാണികളെ ആവേശത്തിലാക്കി. ഗോളെന്നുറച്ച എ.ടി.കെ താരത്തിന്‍റെ ഷോട്ട് വലത്തോട്ട് ചാടി റജൂബ്ക്ക തട്ടിമാറ്റുകയായിരുന്നു.