FLASH NEWS
Breaking News
ചർച്ച പരാജയം, സ്വകാര്യബസ് സമരം തുടരും
India

ജിഷ്ണു കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി

Friday, Nov 17, 2017,17:27 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: ജിഷ്ണു പ്രണോയ് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ചൊവ്വാഴ്ചത്തേക്ക്  മാറ്റി. സിബിഐ അന്വേഷണം സംബന്ധിച്ച് ഡിജിപിയുടെ അവലോകന റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചു.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെയും മുൻ ഡിജിപി ടി.പിസെൻകുമാറിന്‍റെയും അവലോകനറിപ്പോർട്ടുകളാണ് സമർപ്പിച്ചത്. ഇതിൽ ഒരു റിപ്പോർട്ടിനെ കോടതി വിമർശിക്കുകയും ചെയ്തു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത് ജിഷ്ണുവിന്‍റെ അമ്മ മഹിജയാണ്.

കേസ് ഏറ്റെടുക്കാൻ താൽപ്പര്യമില്ലെന്ന് നേരത്തെ സിബിഐ അറിയിച്ചിരുന്നു. നിലപാട് അറിയിക്കാൻ വൈകിയ സിബിഐയെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.