FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Sports

മഞ്ഞപ്പട കൂടെയുണ്ട് പന്ത്രണ്ടാമനായി

Friday, Nov 17, 2017,10:30 IST By മെട്രൊ വാർത്ത A A A

കോ​ട​മ​ഞ്ഞ് മൂ​ടി​യ ബൊ​ക്ക ജൂ​നി​യേ​ഴ്സി​ന്‍റെ ലാ ​ബോം​ബൊ​നേ​ര സ്റ്റേ​ഡി​യം. ഓ​രോ മ​ത്സ​ര​ത്തി​നി​ട​യി​ലും മ​ഞ്ഞ​യും നീ​ല​യും ക​ല​ർ​ന്ന റി​ബ്ബ​ണു​ക​ളും ബ​ലൂ​ണൂ​ക​ളും ആ​കാ​ശ​ത്തേ​ക്ക് പ​റ​ന്നു​യ​രു​ന്നു. ബു​ണ്ട​സ്‌​ലി​ഗ​യി​ൽ ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ടി​ന്‍റെ ഹോം ​ഗ്രൗ​ണ്ടാ​യ വെ​സ്റ്റ്ഫാ​ള​ൻ​സ്റ്റ​ഡി​യോ​ണി​ലും കാ​ര്യ​ങ്ങ​ൾ വ്യ​ത്യ​സ്ത​മ​ല്ല. സ്തു​തി​ഗീ​ത​ങ്ങ​ളു​മാ​യി ആ​രാ​ധ​ക​ർ സ്റ്റേ​ഡി​യം നി​റ​യും. പി​ന്നീ​ടു​ണ്ടാ​കു​ന്ന അ​ന്ത​രീ​ക്ഷം, ഒ​രു ഫു​ട്ബോ​ൾ ആ​രാ​ധ​ക​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പ​റു​ദീ​സ​യാ​ണ്. അ​ത്ത​ര​മൊ​രു പ​റു​ദീ​സ​യാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഔ​ദ്യോ​ഗി​ക ആ​രാ​ധ​ക​വൃ​ന്ദ​മാ​യ മ​ഞ്ഞ​പ്പ​ട ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് 10ാം സീ​സ​ണി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ഞ്ഞ​പ്പ​ട​യു​ടെ വി​ങ്ങാ​ണ് പു​തി​യ സീ​സ​ണി​ൽ ഉ​ദ്യ​മ​ത്തി​ന് പി​ന്നി​ൽ. ചെ​ന്നൈ, കൊ​ച്ചി, ബം​ഗ​ളൂ​രു, ഗോ​വ, മും​ബൈ, പൂ​നെ എ​ന്നീ എ​വേ ഗ്രൗ​ണ്ടു​ക​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ മ​ഞ്ഞ​പ്പ​ട​യു​ടെ അം​ഗ​ങ്ങ​ൾ സാ​ന്നി​ധ്യ​മ​റി​യി​ക്കും. ഡ​ൽ​ഹി, നോ​ർ​ത്ത് ഈ​സ്റ്റ്, ജം​ഷ​ഡ്പ്പൂ​ർ, എ​ടി കോ​ൽ​ക്ക​ത്ത എ​ന്നീ ഗ്രൗ​ണ്ടു​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന​ത് മ​ഞ്ഞ​പ്പ​ട ഡ​ൽ​ഹി വി​ങ്ങാ​ണ്. എ​ല്ലാ എ​വേ ഗ്രൗ​ണ്ടി​ലേ​ക്കും ആ​രാ​ധ​ക​രെ അ​യ​ക്കു​ക​യാ​ണ് മ​ഞ്ഞ​പ്പ​ട​യു​ടെ ല​ക്ഷ്യം. ചെ​ന്നൈ​യ്ൻ എ​ഫ്സി​യു​ടെ ഗ്രൗ​ണ്ടി​ൽ ര​ണ്ട് ബ​സി​നു​ള്ള ആ​രാ​ധ​ക​ർ പു​റ​പ്പെ​ടും.
എ​ന്നാ​ൽ ബം​ഗ​ളൂ​രു​വി​ലാ​ണ് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. കൊ​ച്ചി ഒ​ഴി​ച്ച് നി​ർ​ത്തി​യാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രാ​ധ​ക​ർ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്ന​തും ബം​ഗ​ളൂ​രു​വി​ലെ മ​ത്സ​ര​ങ്ങ​ൾ​ക്കാ​ണ്. അ​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം ടൂ​ർ​ണ​മെ​ന്‍റി​ന് മു​ൻ​പ് ബം​ഗ​ളൂ​രു എ​ഫ്സി​യു​മാ​യി തു​ട​ങ്ങി​യ ശ​ത്രു​ത ത​ന്നെ​യാ​ണ്. ബം​ഗ​ളൂ​രു എ​ഫ്സി​യു​ടെ മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ സി.​കെ. വി​നീ​തും റി​നൊ ആ​ന്‍റോ​യും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ലെ​ത്തി​യ​താ​ണ് ബം​ഗ​ളൂ​രു ആ​രാ​ധ​ക​രെ ചൊ​ടി​പ്പി​ച്ച​ത്. ഇ​വ​ർ​ക്കൊ​പ്പം ഒ​രു സീ​സ​ൺ മാ​ത്രം ബം​ഗ​ളൂ​രു​വി​ൽ ക​ളി​ച്ച സ​ന്ദേ​ശ് ജിം​ഘാ​നേ​യും ബ്ലാ​സ്റ്റേ​ഴ്സ് ക്ല​ബി​ൽ നി​ല​നി​ർ​ത്തി. ലേ​ല​ത്തി​ന് പി​ന്നാ​ലെ, ത​ങ്ങ​ളു​ടെ മു​ൻ ക്ല​ബാ​യ ബം​ഗ​ളൂ​രു എ​ഫ്സി​യു​ടെ എ​എ​ഫ്സി ക​പ്പ് മ​ത്സ​രം പി​ന്തു​ണ​ക്കാ​ൻ പോ​യ വി​നീ​തി​നേ​യും റി​നൊ​യേ​യും ബം​ഗ​ളൂ​രു എ​ഫ്സി ആ​രാ​ധ​ക​ർ കൂ​വി​വി​ളി​ച്ചു. ശ​ത്രു​ത​യു​ടെ തു​ട​ക്കം ഇ​വി​ടെ​യാ​യി​രു​ന്നു. അ​തി​നെ​ല്ലാം പ​ക​രം അ​വ​രു​ടെ ഗ്രൗ​ണ്ടി​ൽ ത​ന്നെ ന​ൽ​കു​ക​യാ​ണ് മ​ഞ്ഞ​പ്പ​ട​യു​ടെ ല​ക്ഷ്യം.
ക​ഴി​ഞ്ഞ മൂ​ന്ന് സീ​സ​ണി​ലും ചെ​ന്നൈ​യ്ൻ എ​ഫ്സി​യാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ്ര​ധാ​ന ശ​ത്രു​ക്ക​ൾ. ഇ​ത്ത​വ​ണ അ​തി​ന് ഒ​രു സാ​ധ്യ​ത​പോ​ലു​മി​ല്ലെ​ന്നാ​ണ് മ​ഞ്ഞ​പ്പ​ട​യു​ടെ പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ പ​റ‍യു​ന്നു. പി​ന്നീ​ടു​ള്ള​ത് എ​ടി​കെ​യാ​ണ്. കോ​ൽ​ക്ക​ത്ത​യി​ൽ മാ​ത്ര​മാ​ണ് അ​വ​ർ മ​ത്സ​രം കാ​ണു​ന്ന​ത്. മ​റ്റു ഗ്രൗ​ണ്ടു​ക​ളി​ലേ​ക്ക് കോ​ൽ​ക്ക​ത്ത​ൻ ആ​രാ​ധ​ക​ർ എ​ത്താ​റി​ല്ല. അ​തു​കൊ​ണ്ട് അ​വ​ർ​ക്ക​തെി​രാ​യ ശ​ത്രു​ത​യ്ക്കും ഒ​രു മ​യ​മു​ണ്ട്. ടീ​മി​നെ കു​റി​ച്ചു​ള്ള ഔ​ദ്യോ​ഗി​ക​ഗാ​നം മ​ഞ്ഞ​പ്പ​ട​യി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളെ​ക്കൊ​ണ്ടും ചൊ​ല്ലി​പ്പി​ക്കാ​നും മ​ഞ്ഞ​പ്പ​ട​യ്ക്ക് പ​ദ്ധ​തി​യു​ണ്ട്. സ്റ്റേ​ഡി​യം മൊ​ത്തം അ​തു​റ​ക്കെ ചൊ​ല്ലി യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ സ്റ്റേ​ഡി​യ​ങ്ങ​ളെ ഓ​ർ​പ്പി​ക്കാ​നാ​ണ് ശ്ര​മം.