FLASH NEWS
Breaking News
കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ കരട് രേഖ പിബി തള്ളി
kerala

മൂന്ന് വയസുകാരി ഷെറിന്‍റെ മരണം: അച്ഛന് പിന്നാലെ വളര്‍ത്തമ്മയും അറസ്റ്റില്‍

Friday, Nov 17, 2017,11:52 IST By മെട്രൊ വാർത്ത A A A

റിച്ചാര്‍ഡ്‌സന്‍: കഴിഞ്ഞമാസം അമേരിക്കയില്‍ വെച്ച് കാണാതായ ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസിന്‍റെ വളര്‍ത്തമ്മയേയും പൊലീസ് അറസ്റ്റു ചെയ്തു. കുഞ്ഞിനെ അശ്രദ്ധമായി വീട്ടിൽ തനിച്ചാക്കിയ ശേഷം ഭര്‍ത്താവിനൊപ്പം പുറത്തുപോയെന്ന കുറ്റം ചുമത്തിയാണ് സിനി മാത്യൂസിനെ റിച്ചാര്‍ഡ്‌സന്‍ പൊലീസ് അറസറ്റ് ചെയ്തത്. ഷെറിന്‍റെ വളര്‍ത്തച്ഛനും എറണാകുളം സ്വദേശിയുമായ വെസ്‌ലി മാത്യൂസിനെ നേരത്തെ അറസറ്റ് ചെയ്തിരുന്നു.

പോഷകാഹാരക്കുറവും വളര്‍ച്ചക്കുറവുള്ള കുഞ്ഞായിരുന്നു ഷെറിന്‍. അതിനാല്‍ ഇടക്കിടെ പാല്‍ കൊടുത്തിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്ക് ഉറക്കത്തില്‍ നിന്ന് വിളിച്ച് പാല്‍ കുടിക്കാന്‍ നല്‍കിയപ്പോള്‍ വിസമ്മതിച്ചു. ഇതിന് ശിക്ഷയായി വീടിന് പുറത്തു നിര്‍ത്തിയെന്നും 15 മിനിറ്റിന് ശേഷം തിരികെയെത്തി നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമായിരുന്നു വെസ്‌ലി ആദ്യം പൊലീസിനോട് പറഞ്ഞത്.

എന്നാല്‍, ബലം പ്രയോഗിച്ച് പാല്‍ കുടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടിക്ക് ശ്വാസം മുട്ടിയതായും മരിച്ചെന്ന് കരുതി മൃതദേഹം പുറത്തു കൊണ്ടു പോയി ഉപേക്ഷിക്കുക ആയിരുന്നുവെന്നും വെസ്‌ലി പൊലീസിനോട് മൊഴി മാറ്റിപ്പറഞ്ഞു. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. നഴ്സായ ഭാര്യ സിനിയെ വൈദ്യസഹായത്തിന് വിളിക്കാത്തതാണ് സംഭവം കൊലപാതകമാണെന്ന സംശയം തോന്നാന്‍ കാരണം.

ഷെറിനെ ക്രൂരമായി പരിക്കേല്‍പിച്ചത് അടക്കമുള്ള വകുപ്പുകളാണ് വെസ്‌ലിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ അഞ്ച് മുതല്‍ 99 വരെ വര്‍ഷം തടവുശിക്ഷ ലഭിക്കാം.