FLASH NEWS
Breaking News
സംസ്ഥാനത്ത് 24 ന് വാഹനപണിമുടക്ക്
Editorial

സാ​​മ്പ​​ത്തി​​ക​മാ​യി പി​​ന്നാ​​ക്ക​​ക്കാ​​ര്‍ക്കും വേ​​ണം സം​​വ​​ര​​ണ​​ത്തി​​ന്‍റെ കൈ​​ത്താ​​ങ്ങ്

Friday, Nov 17, 2017,9:46 IST By മെട്രൊ വാർത്ത A A A

കേ​​ര​​ള​​ത്തി​​ലെ അ​​ഞ്ചു ദേ​​വ​​സ്വം ബോ​​ര്‍ഡു​​ക​​ളി​​ലെ ഉ​​ദ്യോ​​ഗ നി​​യ​​മ​​ന​​ങ്ങ​​ള്‍ക്കു സാ​​മ്പ​​ത്തി​​ക സം​​വ​​ര​​ണം ഏ​​ര്‍പ്പെ​​ടു​​ത്താ​​നു​​ള്ള സം​​സ്ഥാ​​ന മ​​ന്ത്രി​​സ​​ഭ​​യു​​ടെ തീ​​രു​​മാ​​നം എ​​ല്ലാ അ​​ര്‍ഥ​​ത്തി​​ലും സ്വാ​​ഗ​​തം ചെ​​യ്യ​​പ്പെ​​ടേ​​ണ്ട​​തു ത​​ന്നെ​​യാ​​ണ്. മ​​റ്റു സ​​മു​​ദാ​​യ​​ങ്ങ​​ള്‍ക്കു​​ള്ള അ​​വ​​കാ​​ശ​​ങ്ങ​​ളും സം​​വ​​ര​​ണ വ്യ​​വ​​സ്ഥ​​ക​​ളും ന​​ഷ്ട​​പ്പെ​​ടു​​ത്തി​​ക്കൊ​​ണ്ട​​ല്ല ഇ​​ങ്ങ​​നെ​​യൊ​​രു പ​​രി​​ഷ്കാ​​രം കൊ​​ണ്ടു​​വ​​രാ​​ന്‍ ക​​ഴി​​ഞ്ഞ ദി​​വ​​സം കൂ​​ടി​​യ മ​​ന്ത്രി​​സ​​ഭാ യോ​​ഗം തീ​​രു​​മാ​​നി​​ച്ച​​ത്. അ​​വ​​ര്‍ക്കു​​ള്ള ഇ​​ള​​വു​​ക​​ളി​​ലും വ​​ര്‍ധ​​ന വ​​രു​​ത്തി​​യി​​ട്ടു​​ണ്ട്. മു​​ന്നാ​​ക്ക സ​​മു​​ദാ​​യ​​ങ്ങ​​ളി​​ല്‍ ജ​​നി​​ച്ചു​​പോ​​യി എ​​ന്ന ഒ​​രൊ​​റ്റ കാ​​ര​​ണം കൊ​​ണ്ട്, സം​​വ​​ര​​ണ വി​​ഭാ​​ഗ​​ങ്ങ​​ളെ​​ക്കാ​​ള്‍ ദ​​രി​​ദ്രാ​​വ​​സ്ഥ​​യി​​ലും ദൈ​​ന്യ​​ത​​യി​​ലും ക​​ഴി​​യു​​ന്ന ഒ​​രു​​പാ​​ടു പേ​​രു​​ണ്ട്. തി​​രു​​വി​​താം​​കൂ​​ര്‍, കൊ​​ച്ചി, മ​​ല​​ബാ​​ര്‍, ഗു​​രു​​വാ​​യൂ​​ര്‍, കൂ​​ട​​ല്‍മാ​​ണി​​ക്യം എ​​ന്നീ ദേ​​വ​​സ്വ​​ങ്ങ​​ളി​​ലെ നി​​യ​​മ​​ന​​ങ്ങ​​ള്‍ കൊ​​ണ്ട് ഈ ​​സ​​ങ്ക​​ടാ​​വ​​സ്ഥ​​യ്ക്കു വ​​ലി​​യ മാ​​റ്റ​​മൊ​​ന്നും സം​​ഭ​​വി​​ക്കാ​​ന്‍ പോ​​കു​​ന്നി​​ല്ല. എ​​ന്നാ​​ല്‍, സ​​ര്‍ക്കാ​​ര്‍ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍ സാ​​മ്പ​​ത്തി​​ക​​മാ​​യി പി​​ന്നാ​​ക്കം നി​​ല്‍ക്കു​​ന്ന​​വ​​ര്‍ക്കും സം​​വ​​ര​​ണം കൊ​​ണ്ടു​​വ​​രാ​​നു​​ള്ള തീ​​രു​​മാ​​നം ഒ​​രാ​​ള്‍ക്കെ​​ങ്കി​​ലും ഗു​​ണം ചെ​​യ്യു​​മെ​​ങ്കി​​ല്‍ അ​​ത്ര​​യും ന​​ല്ല​​ത്.
സം​​വ​​ര​​ണം ഒ​​രു സൗ​​ജ​​ന്യ​​മ​​ല്ല. വി​​വി​​ധ കാ​​ര​​ണ​​ങ്ങ​​ളാ​​ല്‍ സ​​മൂ​​ഹ​​ത്തി​​ല്‍ പാ​​ര്‍ശ്വ​​വ​​ല്‍ക്ക​​രി​​ക്ക​​പ്പെ​​ട്ടു​​പോ​​യ​​വ​​രെ പ്ര​​ത്യേ​​ക പ​​രി​​ഗ​​ണ​​ന ന​​ല്‍കി, മു​​ഖ്യ​​ധാ​​ര​​യി​​ല്‍ കൊ​​ണ്ടു​​വ​​രി​​ക എ​​ന്ന ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ ഉ​​റ​​പ്പാ​​ണ് സം​​വ​​ര​​ണം. സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന്‍റെ ആ​​ദ്യ​​ത്തെ ഏ​​താ​​നും പ​​തി​​റ്റാ​​ണ്ടു​​ക​​ളി​​ലേ​​ക്കാ​​യി​​രു​​ന്നു തു​​ട​​ക്ക​​ത്തി​​ല്‍ സം​​വ​​ര​​ണം ഏ​​ര്‍പ്പെ​​ടു​​ത്തി​​യ​​ത്. പി​​ന്നീ​​ട് സാ​​മൂ​​ഹി​​ക സ്ഥി​​തി​​ക​​ള്‍ പ​​രി​​ശോ​​ധി​​ച്ചു വേ​​ണ്ട പ​​രി​​ഷ്ക​​ര​​ണം ന​​ട​​ത്ത​​ണ​​മെ​​ന്നും ഭ​​ര​​ണ​​ഘ​​ട​​ന വ്യ​​വ​​സ്ഥ ചെ​​യ്തി​​രു​​ന്നു. എ​​ന്നാ​​ല്‍, പാ​​ര്‍ശ്വ​​വ​​ല്‍ക്ക​​രി​​ക്ക​​പ്പെ​​ട്ട​​വ​​രു​​ടെ സാ​​മൂ​​ഹി​​ക മു​​ന്നേ​​റ്റ​​ത്തി​​ന​​പ്പു​​റം, കൂ​​ടു​​ത​​ല്‍ വോ​​ട്ടു ബാ​​ങ്കു​​ക​​ളെ സൃ​​ഷ്ടി​​ക്കു​​ന്ന രാ​​ഷ്‌​​ട്രീ​​യ മു​​ത​​ലെ​​ടു​​പ്പി​​നു​​ള്ള​​താ​​യി പി​​ന്നീ​​ടു​​ള്ള സം​​വ​​ര​​ണ വ്യ​​വ​​സ്ഥ​​ക​​ള്‍. രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി അ​​തി​​ന്‍റെ​​റ ദു​​ര​​ന്ത​​ങ്ങ​​ള്‍ ഇ​​ന്നും പ്ര​​ക​​ട​​മാ​​ണെ​​ന്നു മാ​​ത്ര​​മ​​ല്ല, സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ലു​​ള്ള​​തി​​നെ​​ക്കാ​​ള്‍ രൂ​​ക്ഷ​​വു​​മാ​​ണ്.
പൗ​​ര​​ന്മാ​​ര്‍ക്കി​​ട​​യി​​ല്‍ സ​​മ്പ​​ത്തി​​ന്‍റെ ഉ​​ച്ച​​നീ​​ച​​ത്വ​​ങ്ങ​​ള്‍ കു​​റ​​യു​​ക​​യ​​വ​​ല്ല, കൂ​​ടു​​ക ത​​ന്നെ​​യാ​​ണു ന​​മ്മു​​ടെ രാ​​ജ്യ​​ത്ത്. സ​​മ്പ​​ന്ന​ർ കൂ​ടു​ത​ൽ സ​മ്പ​ന്ന​രാ​കു​ക​യും ദ​രി​ദ്ര​ർ കൂ​​ടു​​ത​​ല്‍ കൂ​​ടു​​ത​​ല്‍ ദ​​രി​​ദ്ര​​രാ​​കു​​ക​​യും ചെ​​യ്യു​​ന്നു. സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഇ​ന്ത്യ​യി​ൽ സ​മ്പ​ത്തി​ലും സാ​മൂ​ഹി​കാ​വ​സ്ഥ​യി​ലും മു​ന്നേ​റി​യ​വ​ർ പോ​ലും സം​വ​ര​ണാ​നു​കൂ​ല്യ​ങ്ങ​ൾ അ​​നു​​ഭ​​വി​​ക്കു​​മ്പോ​​ള്‍, മു​ന്നാ​ക്ക വി​ഭാ​ഗ​മെ​ങ്കി​ലും സാ​മ്പ​ത്തി​ക​മാ​യി ഏ​റെ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന പ​ല​രും പി​ന്ത​ള്ള​പ്പെ​ടു​ന്നു​ണ്ട്. ഈ ​വി​ഭാ​ഗ​ക്കാ​ർ​ക്കും തു​ല്യ​നീ​തി ഉ​റ​പ്പു​വ​രു​ത്തേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം സ​ർ​ക്കാ​രി​നു​ണ്ട്. നി​യ​മ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഹി​ന്ദു​ക്ക​ൾ​ക്കു മാ​ത്ര​മാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന ദേ​വ​സ്വം ബോ​ർ​ഡു​ക​ളി​ൽ, സ​​ര്‍ക്കാ​​ര്‍ സ​​ര്‍വീ​​സി​ൽ ക്രൈ​​സ്ത​​വ​​ര്‍ക്കും മു​​സ്‌​​ലിം​ക​​ള്‍ക്കും സം​വ​ര​ണ​ത്തി​നാ​യി നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന 18 ശ​​ത​​മാ​​നം ഒ​ഴി​വു​ക​ൾ ശേ​ഷി​ക്കു​ന്നു​ണ്ട്. ഈ ​​കാ​​റ്റ​​ഗ​​റി​​യി​​ല്‍ വ​​രാ​​വു​​ന്ന നി​​യ​​മ​​ന​​ങ്ങ​​ളി​​ലാ​​ണ് പ​​ത്തു ശ​​ത​​മാ​​നം ദ​​രി​​ദ്ര​​രാ​​യ മു​​ന്നാ​​ക്ക ഹൈ​​ന്ദ​​വ​​ര്‍ക്കാ​​യി നീ​​ക്കി വ​​യ്ക്കു​​ന്ന​​ത്. അ​​വ​​ശേ​​ഷി​​ക്കു​​ന്ന എ​​ട്ടു ശ​​ത​​മാ​​നം ഈ​​ഴ​​വ​​ര​​ട​​ക്ക​​മു​​ള്ള പി​​ന്നാ​​ക്ക സ​​മു​​ദാ​​യ​​ങ്ങ​​ള്‍, പ​​ട്ടി​​ക ജാ​​തി, പ​​ട്ടി​​ക വ​​ര്‍ഗ വി​​ഭാ​​ഗ​​ക്കാ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ക്കു നീ​​ക്കി വ​​യ്ക്കും. സാ​​മ്പ​​ത്തി​​ക​​മാ​​യ ഉ​​ച്ച​​നീ​​ച​​ത്വ​​ത്തി​​ല്‍ നി​​ന്ന് പൊ​​തു​​സ​​മൂ​​ഹം മോ​​ചി​​ത​​രാ​​കു​​ന്ന​​തി​​നു​​ള്ള തു​​ട​​ക്ക​​മാ​​യി ഇ​​തി​​നെ കാ​​ണാം.