FLASH NEWS
Breaking News
കണ്ണൂർ സമാധാനയോഗത്തിൽ ബഹളം
kerala

ഇടതുമുന്നണി കലഹമുന്നണിയായി മാറിയെന്ന് രമേശ് ചെന്നിത്തല

Saturday, Nov 18, 2017,17:58 IST By മെട്രൊ വാർത്ത A A A

കൊച്ചി:സിപിഎമ്മും സിപിഐയും തമിലുള്ള തർക്കം ഭരണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ഭരണഘടനാപരമായ പ്രതിസന്ധി നില നിൽക്കുകയാണ്. ഇടതുമുന്നണി ഇപ്പോൾ കലഹമുന്നണിയായി മാറിയിരിക്കുകയാണെന്നും അദേഹം വ്യക്തമാക്കി.

സംസ്ഥാന ഭരണം  ഐസിയുവവിലാണ്. മാവോയ്സ്റ്റ് ഏറ്റുമുട്ടൽ, മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ, ജിഷ്ണു പ്രണോയ് കേസ്, ലോ അക്കാഡമി വിഷയങ്ങളിൽ വ്യത്യസ്ഥ നിലപാടുകളാണ് സിപിഐക്കുള്ളത്.

തോമസ് ചാണ്ടിയുടെ കാര്യത്തിൽ സിപിഐ സ്വീകരിച്ച നിലപാട് എന്ത് കൊണ്ട് ജോയ്സ് ജോർജിന്‍റെ കാര്യത്തിൽ സ്വീകരിച്ചില്ല. പി.വി അൻവറിനെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും അദേഹം ആവശ്യപ്പെട്ടു.