FLASH NEWS
Breaking News
കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ കരട് രേഖ പിബി തള്ളി
kerala

തിരുവനന്തപുരത്ത് കൗൺസിലർമാർ തമ്മിൽ തല്ലി; മേയർക്ക് പരിക്ക്

Saturday, Nov 18, 2017,15:08 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: നഗരസഭയുടെ രണ്ടാം വാർഷികദിനത്തിൽ നഗരസഭാ കൗൺസിലർമാർ തമ്മിൽ കൂട്ടത്തല്ല്. നഗരസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടന്ന പ്രത്യേക കൗൺസിൽ യോഗത്തിനിടെയാണ് കയ്യാങ്കളി ഉണ്ടായത്.  സംഭവത്തിൽ മേയർ വി.കെ പ്രശാന്തിന് പരുക്കേറ്റു. അദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രത്യേക കൗൺസിൽ യോഗത്തിനിടെ നഗരത്തിലെ ഹൈമാസ്ക ലൈറ്റുകളെ കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് സിപിഎം ബിജെപി കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടിയത്. ബിജെപി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം ഒരു സംഘർഷം ഉണ്ടാകാൻ കാരണമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ പ്രതികരണം.