FLASH NEWS
Breaking News
സംസ്ഥാനത്ത് 24 ന് വാഹനപണിമുടക്ക്
India

പ്രവാസികള്‍ക്ക് ആശ്വാസം: ബാങ്ക് അക്കൗണ്ടും പാൻ കാർഡും ആധാറുമായി ബന്ധിപ്പിക്കേണ്ട

Saturday, Nov 18, 2017,11:03 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: പ്രവാസികൾക്ക് ആശ്വാസമേകുന്ന തീരുമാനവുമായി യുണീക്ക് ഐഡന്‍റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യു.ഐഡി.എ.ഐ). നോൺ റെഡിഡന്‍റ് ഇന്ത്യ (എൻ.ആർ.ഐ), പേഴ്‌സൺ ഓഫ് ഇന്ത്യൻ ഒറിജിൻ (പി.ഐ.ഒ) എന്നീ വിഭാഗങ്ങളിലുള്ള പ്രവാസികൾക്ക്, അവരുടെ ബാങ്ക് അക്കൗണ്ടുകളും പാൻ കാർഡും ആധാറുമായി ബന്ധിപ്പിക്കേണ്ടെന്ന് യു.ഐഡി.എ.ഐ വ്യക്തമാക്കിയതാണ് ആശ്വാസമാകുന്നത്.

നിലവിൽ പ്രവാസികളിൽ (എൻആർഐ, പിഐഒ, ഒസിഐ) പലർക്കും ആധാർ എടുക്കുന്നതിന് കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തിൽ രാജ്യത്തെ പല സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും ആധാർ നിർബന്ധമാക്കിയത് പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അതേസമയം, വ്യക്തികൾ പ്രവാസികളാണോ എന്ന് പരിശോധിക്കാൻ സംവിധാനം ഉണ്ടാക്കണമെന്ന് ബാങ്കുകൾക്കും നിർദേശം നകിയിട്ടുണ്ട്.