FLASH NEWS
Breaking News
സംസ്ഥാനത്ത് 24 ന് വാഹനപണിമുടക്ക്
Crime

മെഡിക്കല്‍ പ്രവേശനം: അനുകൂലവിധിക്ക് സ്വാധീനിക്കാന്‍ ശ്രമിച്ച മുന്‍ ജഡ്ജിക്കെതിരേ കേസെടുത്തു

Saturday, Nov 18, 2017,11:50 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: മെഡിക്കൽ കോളെജിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട അഴിമതി കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്ന മുൻ ഒഡീഷ ഹൈക്കോടതി ജഡ്ജി ഐ.എം. ഖുദ്ദൂസിക്കെതിരേ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും (ഇ.ഡി) കേസെടുത്തു. ഖുദ്ദൂസിയടക്കം ആറ് പേർക്കെതിരേ കള്ളപ്പണം വെളുപ്പിക്കലിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിബിഐ സമർപ്പിച്ച കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി

ആവശ്യത്തിന് സൗകര്യമില്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന്, വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയ ലക്നൗവിലെ പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്, ഹൈക്കോടതിയിൽ നിന്ന് അംഗീകാരം വാങ്ങിത്താരാം എന്ന് പറഞ്ഞാണ് കോളേജ് ഉടമകളിൽ നിന്നും ഖുദ്ദുസി പണം വാങ്ങിയത്.

കോഴ ആരോപണം പുറത്തുവന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ സെപ്റ്റംബർ 20ന് ഖുദ്ദൂസിയെയും സംഘത്തെയും സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇവർ ജാമ്യത്തിലിറങ്ങിയിരുന്നു. ഖുദ്ദുസിയെ ഒന്നാം പ്രതിയാക്കിയായിരുന്നു കേസെടുത്തിരുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെ നിലവിലുള്ള ചില ജഡ്ജിമാര്‍ക്കെതിരേയും പരോക്ഷ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.