FLASH NEWS
Breaking News
കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ കരട് രേഖ പിബി തള്ളി
kerala

മേയർക്ക് നേരെ ആക്രമണം: ബിജെപി നടപടി പ്രാകൃതമെന്ന് കോടിയേരി ബാലകൃഷ്ണൻ

Saturday, Nov 18, 2017,18:41 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: മേയർ അഡ്വ.വികെ പ്രശാന്തിനെ അക്രമിച്ച് പരുക്കേൽപ്പിച്ച നടപടി പ്രാകൃതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോർപ്പറേഷൻ മേയർക്ക് രാഷ്‌ട്രീയഭേദമന്യേ വലിയ ആദരവാണ് സമൂഹം നൽകുന്നത്. എന്നാൽ ഇവിടെ അതെല്ലാം ലംഘിക്കപ്പെട്ടിരിക്കുന്നു.

ഒരുവശത്ത് കമ്മ്യൂണിസ്റ്റ് ആക്രമണമെന്ന് വ്യാജമുറവിളി കൂട്ടി ദേശവ്യാപകമായി പ്രചരണ കോലാഹലം നടത്തുന്നതിനിടയിലാണ് മറുവശത്ത് സിപിഎമ്മിന്റേയും എല്‍ഡിഎഫിന്റേയും പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ മനുഷ്യത്വരഹിതമായ ആക്രമണങ്ങള്‍ ബിജെപിയും ആര്‍എസ്എസും നടത്തുന്നത്. ഇത്തരം ഇരട്ടത്താപ്പിന്റേയും അക്രമരാഷ്ട്രീയത്തിന്റേയും നേര്‍മുഖമാണ് തിരുവനന്തപുരം നഗരസഭയില്‍ മറനീക്കി പുറത്ത് വന്നത്.

കോര്‍പ്പറേഷന്‍ ഭരണത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ ചേര്‍ന്ന നഗരസഭാ യോഗം അലങ്കോലപ്പെടുത്താന്‍ മുന്‍കൂട്ടി ആലോചിച്ചെത്തിയ ബിജെപി സംഘം മനപ്പൂര്‍വ്വമായി മേയറെ ആക്രമിക്കുകയായിരുന്നു. യോഗം പൂര്‍ത്തിയാക്കി തന്റെ ഓഫീസിലേക്ക് പോകാന്‍ പടികള്‍ കയറിയ മേയറെ കാലിന് പിടിച്ച് നിലത്തിട്ടതും മര്‍ദ്ദിച്ചതും ന്യായീകരിക്കാനാകാത്ത ഹീനനടപടിയാണെന്നും അദേഹം കൂട്ടിച്ചേർത്തു.