FLASH NEWS
Breaking News
സിപിഐ മന്ത്രിമാർ മണ്ടന്മാരെണെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം
India

റാഫേൽ: രാഹുലിന്‍റെ ആരോപണം അപമാനകരമെന്ന് പ്രതിരോധമന്ത്രി

Saturday, Nov 18, 2017,18:50 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: റഫാൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ അഴിമതി ആരോപണം അപമാനകരമാണെന്ന് പ്രതിരോധമന്ത്രി  നിർമ്മലാ സീതാരാമൻ.ഇത്തരം ആരോപണം ഉന്നയിക്കുന്നത് സൈന്യത്തോട് ചെയ്യുന്ന ക്രൂരതയാണ്.

യുപിഎ സർക്കാർ പരിഗണിച്ച വിമാനങ്ങളേക്കാൾ കാര്യക്ഷമതയുള്ളതും ന്യായവിലയുമാണ് റഫാൽ വിമാനങ്ങൾക്ക്. ഫ്രാൻസുമായി ഇടുന്ന കരാർ സുതാര്യമാണ്.രാജ്യത്തിന് ഏറെ പ്രയോജനകരമാണ് ഈ ഇടപാട്.

നേരത്തെ രാജ്യത്തെ പ്രതിരോധമന്ത്രിയെ അവരുടെ ബോസ് നിശബ്ദയാക്കിയിരിക്കുകയാണെന്ന് രാഹുൽ ആരോപിച്ചിരുന്നു. രാഹുലിന്‍റെ ഈ പ്രയോഗത്തിന് സോഷ്യൽ മീഡിയയിൽ വലിയ പ്രോത്സാഹനം ആണ് ലഭിച്ചത്.