FLASH NEWS
Breaking News
ചർച്ച പരാജയം, സ്വകാര്യബസ് സമരം തുടരും
India

ആധാർ വിവരങ്ങൾ ചോർന്നെന്ന് വിവരാവകാശരേഖ

Sunday, Nov 19, 2017,16:12 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി:കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ 200ലധികം വെബ്സൈറ്റുകൾ വഴി ആധാർവിവരം ചോർന്നെന്ന് വിവരാവകാശരേഖ.സമയോചിതമായ ഇടപെടലിലൂടെ വിവരങ്ങൾ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തു.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ മേല്‍നോട്ടത്തിലുള്ള 210 വെബ്സൈറ്റുകളിലൂടെയാണ് ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നത്. ഇതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റും ഉള്‍പ്പെടുന്നു. വ്യക്തികളുടെ പേര്, വിലാസം, മറ്റ് പ്രാഥമിക വിവരങ്ങള്‍ തുടങ്ങിയവയ്ക്കൊപ്പം ആധാര്‍ നമ്പറും പരസ്യപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തില്ലെന്ന കരാര്‍ ലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആധാര്‍ വിവരങ്ങള്‍ ഈ വെബ്സൈറ്റുകളില്‍ നിന്നും യുഐഡിഎഐ നീക്കം ചെയ്തതായി വിവരാവകാശരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.