FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
India

എല്ലാവരും ഇന്ത്യയുടെ മക്കളാണെന്ന വിശുദ്ധ മതമായിരുന്നു ഇന്ദിരയുടേത്: സോണിയാ ഗാന്ധി

Sunday, Nov 19, 2017,19:24 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി:എല്ലാ ഇന്ത്യാക്കാരും ഇന്ത്യയുടെ മക്കളാണെന്ന വിശുദ്ധ മതമായിരുന്നു ഇന്ദിരാഗാന്ധിയുടേതെന്ന് സോണിയാ ഗാന്ധി. മതത്തിന്‍റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കാൻ ഇന്ദിര ശ്രമിച്ചിട്ടില്ല. മതനിരപേക്ഷതയ്ക്കായുള്ള പോരാട്ടമായിരുന്നു അവരുടെ ജീവിതമെന്നും ഇന്ദിരാഗാന്ധി ട്രസ്റ്റ് ഒരുക്കിയ ഫോട്ടോഗ്രഫി പ്രദർശനം ഉദ്ഘാടനം ചെയ്ത് കൊണ്ട് അവർ പറഞ്ഞു.

ഇന്ദിരാജിയെ ഉരുക്കുവനിതയെന്ന് ചിലർ വിശേഷിപ്പിക്കുന്നുണ്ട്. ഉരുക്കിന്‍റെ ദൃഢത അവരുടെ സ്വഭാവഗുണം മാത്രമാണ്. മഹാമനസ്കതയും മനുഷ്യത്വവുമായിരുന്നു അവരുടെ പ്രധാനസവിശേഷതകൾ. ഇന്ദിരയുടെ വികാരമായിരുന്നു ഇന്ത്യയെന്നും അവർ കൂട്ടിച്ചേർത്തു.

മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി, മുൻപ്രധാനമന്ത്രി മൻമോഹൻസിങ്, തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നൂറാം ജന്മദിനം വളരെ പ്രധാന്യത്തോടെയാണ് കോൺഗ്രസ് ആഘോഷിച്ചത്.