FLASH NEWS
Breaking News
കണ്ണൂർ സമാധാനയോഗത്തിൽ ബഹളം
kerala

എൽഡിഎഫ് തകരുമെന്ന് ആരും വ്യാമോഹിക്കേണ്ട: കോടിയേരി

Sunday, Nov 19, 2017,14:49 IST By മെട്രൊ വാർത്ത A A A

പാലക്കാട്: എൽഡിഎഫ്  തകരുമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം സിപിഐ തർക്കം തുടരാൻ ആഗ്രഹിക്കുന്നില്ല. പ്രശ്നങ്ങളുണ്ടെങ്കിൽ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കും.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രസ്താവനയെ ആരും ദുർവ്യാഖ്യാനം ചെയ്യേണ്ട.  സിപിഐയോട് പറയാനുള്ളത് പരസ്യമായി ഞങ്ങൾ പറഞ്ഞിട്ടുണ്ട്. അവർക്ക് പറയാനുള്ളത് അവരും പറഞ്ഞു. പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളൊന്നും ഇടതുമുന്നണിയിൽ ഇല്ലെന്നും അദേഹം കൂട്ടിച്ചേർത്തു.

രാവിലെ മുന്നണിമര്യാദയെന്താണെന്ന് അത് പറയുന്നവർ തിരിച്ചറിയണമെന്ന കാനത്തിന്‍റെ പ്രതികരണത്തിന് പിന്നാലെയാണ് കോടിയേരിയും നിലപാട് വ്യക്തമാക്കിയത്.