FLASH NEWS
Breaking News
സംസ്ഥാനത്ത് 24 ന് വാഹനപണിമുടക്ക്
India

ഗുജറാത്തിൽ ബിജെപിയുടെ മുസ്ലിം വിരുദ്ധ പരസ്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്വേഷണം

Sunday, Nov 19, 2017,13:19 IST By മെട്രൊ വാർത്ത A A A

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായ ബിജെപി നൽകുന്ന പരസ്യത്തിൽ മതവിദ്വേഷം കലർത്തിയെന്ന ആരോപണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം ആരംഭിച്ചു. ബാങ്ക്‌വിളികേട്ട് പേടിച്ച് വിറച്ച് വരുന്ന മകളും ഒരു കുടുംബത്തെയും ആണ് പരസ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.

പരസ്യം തികച്ചും മുസ്ലീംവിരുദ്ധമാണെന്ന് വ്യാപക ആക്ഷേപം ഉയര്ന്നതോടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വമേധയാ അന്വേഷണം ആരംഭിക്കുകയായിരുന്നു. വീഡിയോയുടെ ഉറവിടം കണ്ടെത്താൻ പൊലീസിന് നിർ‌ദേശം നൽകിയ കമ്മീഷൻ കുറ്റക്കാർക്കെതിരെ കർശനനടപടി എടുക്കാനുള്ള ഒരുക്കത്തിലാണ്