FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
kerala

ഗെ​യ്ൽ വി​രു​ദ്ധ സ​മ​രം ശ​ക്ത​മാ​ക്കാ​ൻ നീ​ക്കം

Sunday, Nov 19, 2017,11:58 IST By മെട്രൊ വാർത്ത A A A

കോ​ഴി​ക്കോ​ട്: ഗെ​യ്ൽ പ്ര​കൃ​തി​വാ​ത​ക പൈ​പ്പ് ലൈ​ൻ വ​ലി​ക്കു​ന്ന​തി​നെ​തി​രേ ന​ട​ത്തു​ന്ന സ​മ​രം ശ​ക്ത​മാ​ക്കാ​ൻ കോ​ഴി​ക്കോ​ട്ടു ചേ​ർ​ന്ന ഗെ​യ്ൽ സ​മ​രം ഏ​കോ​പ​ന​സ​മി​തി ക​ൺ​വെ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു. സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത​ല സ​മ​ര​സ​മി​തി​ക്കും ക​ൺ​വെ​ൻ​ഷ​ൻ രൂ​പം ന​ൽ​കി.
സി. ​പി. ചെ​റി​യ​മു​ഹ​മ്മ​ദി​നെ കോ​ഓ​ർ​ഡി​നേ​റ്റ​റാ​ക്കി 51 അം​ഗ അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി​യെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. തൃ​ശൂ​ർ, ക​ണ്ണൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് തു​ട​ങ്ങി​യ ഗെ​യ്ൽ പ്ര​കൃ​തി​വാ​ത​ക പൈ​പ്പ് ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന ഏ​ഴ് ജി​ല്ല​ക​ളി​ലെ സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.
സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ഉ​ൾ​പ്പെ​ടെ​യു​ള്ള​യി​ട​ങ്ങ​ളി​ൽ 25ന് ​പ്രാ​ദേ​ശി​ക​മാ​യി സ​മ​ര​പ്പ​ന്ത​ലു​ക​ൾ ഉ​യ​രും. സ​മ​രം പ്രാ​ദേ​ശി​ക​മാ​യി ശ​ക്ത​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. വീ​ട്ട​മ്മ​മാ​രു​ടെ സ​മ​ര​സം​ഗ​മം, വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി പ്ര​തി​ഷേ​ധം തു​ട​ങ്ങി​യ​വ​യും ന​ട​ത്തും. ഗെ​യ്ൽ പ്ര​കൃ​തി​വാ​ത​ക പൈ​പ്പ് ലൈ​നി​നെ​തി​രേ കോ​ഴി​ക്കോ​ട് ജ​ന​കീ​യ പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തും. ഇ​ത്ത​രം പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടും ഗെ​യ്ൽ ന​ട​പ​ടി തു​ട​ർ​ന്നാ​ൽ ഗെ​യി​ലി​ന്‍റെ ഓ​ഫി​സി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ ജ​ന​കീ​യ സ​മ​രം ന​ട​ത്തും.
ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ പൈ​പ്പ് ലൈ​ൻ വ​ലി​ക്കു​ന്ന​ത് നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഹൈ​ക്കോ​ട​തി നി​യ​മി​ച്ച ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം. ഭാ​ര​ത​പ്പു​ഴ​യു​ടെ തീ​ര​ത്ത് നി​ന്നു ക​ട​ലി​ലൂ​ടെ ഗെ​യ്ൽ പൈ​പ്പ് ലൈ​ൻ വ​ലി​ച്ചാ​ൽ പ്ര​ശ്ന​ങ്ങ​ൾ തീ​രും. മു​ക്ക​ത്തു​ണ്ടാ​യ പൊ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് നേ​താ​ക്ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
സു​ര​ക്ഷ പാ​ലി​ക്കാ​തെ നോ​ട്ടീ​സ് ന​ൽ​കാ​തെ പൈ​പ്പ് ലൈ​ൻ വ​ലി​ക്കു​ന്ന​തി​നെ​തി​രേ നി​യ​മ​പ​ര​മാ​യും മു​ന്നോ​ട്ട് പോ​കും. സ​മാ​ധാ​ന​പ​ര​മാ​യ സ​മ​ര​രീ​തി​ക​ളാ​ണ് ന​ട​ത്തു​ക​യെ​ന്നും ഭാ​ര​വാ​ഹി​ക​ൾ. എം.​ഐ. ഷാ​ന​വാ​സ് എം​പി ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.