FLASH NEWS
Breaking News
സംസ്ഥാനത്ത് 24 ന് വാഹനപണിമുടക്ക്
kerala

നടി ആക്രമിക്കപ്പെട്ട കേസിൽ ചൊവ്വാഴ്ച കുറ്റപത്രം

Sunday, Nov 19, 2017,13:43 IST By മെട്രൊ വാർത്ത A A A

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കുറ്റപത്രത്തിൽ ചലച്ചിത്രതാരം ദിലീപ് ഉൾപ്പെടെ 11 പ്രതികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 321 സാക്ഷികളും 423 രേഖകളുമാണ് കുറ്റപത്രത്തിലുള്ളത്.

ദിലീപ് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കോടതിയെ സമീപിച്ചതോടെയാണ് പൊലീസ് കുറ്റപത്രം വേഗത്തിലാക്കിയത്. ദേ പുട്ടിന്‍റെ ദുബായിലെ ശാഖ ഉദ്ഘാടനം ചെയ്യുന്നതിന് പോകാൻ പാസ്പോർട്ട് തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടാണ് അദേഹം ഹർജി സമർപ്പിച്ചത്.

എന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നതടക്കം പുതിയ ആരോപണങ്ങളും പൊലീസ് ഉന്നയിക്കുന്നതായാണ് സൂചന.