FLASH NEWS
Breaking News
കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ കരട് രേഖ പിബി തള്ളി
Bollywood

പദ്മാവതിയുടെ റിലീസ് മാറ്റി

Sunday, Nov 19, 2017,15:55 IST By മെട്രൊ വാർത്ത A A A

പ്രതിഷേധങ്ങൾ കൂടുതതൽ കനത്തതോടെ ദീപിക പാദുക്കോൺ നായികയായി എത്തുന്ന പദ്മാവതിയുടെ റിലീസ് തിയതി മാറ്റി. പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

പദ്മാവതിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുന്നത്. സിനിമ ചരിത്രം വളച്ചൊടിക്കുകയാണെന്നും റാണി പദ്മാവതിയുടെ ജീവിതകഥയില്‍ അനാവശ്യ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയെന്നുമാരോപിച്ച് വിവിധ ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

ചിത്രത്തില്‍ പദ്മാവതിയായി എത്തുന്ന ദിപീക പദുക്കോണിന്റെ മൂക്ക് ചെത്തുമെന്നു വരെ ആരോപണമുയര്‍ന്നു. ദീപികയുടേയും സഞ്ജയ് ലീല ബന്‍സാലിയുടേയും തല വെട്ടുന്നവര്‍ക്ക് അഞ്ച് കോടി ഇനാം പ്രഖ്യാപിച്ച സംഭവവുമുണ്ടായി. അതിനിടെ സാങ്കേതിക കാരണം പറഞ്ഞ് സര്‍ട്ടിഫിക്കറ്റിനായി നല്‍കിയ അപേക്ഷ സെന്‍സര്‍ ബോര്‍ഡ് മടക്കിയതും വിവാദമായി. അപേക്ഷ പൂര്‍ണ്ണമല്ലെന്ന് കാണിച്ചായിരുന്നു ചിത്രം മടക്കിയത്.