FLASH NEWS
Breaking News
കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ കരട് രേഖ പിബി തള്ളി
kerala

പ്രതിമാസ വീ​ട്ടു​ചെ​ല​വ് വെ​റും 1500 രൂ​പ

Sunday, Nov 19, 2017,16:37 IST By അ​നൂ​പ് കെ. ​മോ​ഹ​ൻ A A A

അ​രി​വി​ല കു​തി​ക്കു​ന്നു, സം​സ്ഥാ​ന​ത്തു പ​ച്ച​ക്ക​റി​വി​ല റോ​ക്ക​റ്റി​ൽ, അ​രി​യേ​ണ്ട., ഉ​ള്ളി​വി​ല കേ​ട്ടാ​ൽ​ത്ത​ന്നെ ക​ണ്ണീ​രു പൊ​ഴി​യും……​കു​റ​ച്ചു​കാ​ല​മാ​യി കേ​ര​ള​ത്തി​ലെ വി​ല​നി​ല​വാ​ര വാ​ർ​ത്ത​ക​ൾ ഇ​ത്ത​ര​ത്തി​ലാ​ണ്. ഓ​രോ ദി​വ​സ​വും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു​യ​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ, ഒ​രു മാ​സ​ത്തെ വീ​ട്ടു​ചെ​ല​വ് എ​ത്ര​യെ​ന്നു ചോ​ദി​ച്ചാ​ൽ കൃ​ത്യ​മാ​യി ഒ​രു​ത്ത​രം ന​ൽ​കാ​നാ​വി​ല്ല. കാ​ര​ണം, ഓ​രോ മാ​സ​വും വീ​ട്ടു​ചെ​ല​വ് കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​കയാണ്. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണു കി​ഴ​ക്ക​മ്പ​ല​ത്തു നി​ന്നൊ​രു വാ​ർ​ത്ത വ​രു​ന്ന​ത്, ഒ​രു മാ​സ​ത്തെ വീ​ട്ടു​ചെ​ല​വ് വെ​റും 1500 രൂ​പ മാ​ത്രം. ജ​ന​കീ​യ കൂ​ട്ടാ​യ്മ​യാ​യ ട്വ​ന്‍റി ട്വ​ന്‍റി കി​ഴ​ക്ക​മ്പ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ല​വി​ൽ വ​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ർ​ക്ക​റ്റി​ലാ​ണ് ഒ​രു കു​ടും​ബ​ത്തി​ന്‍റെ ഒ​രു മാ​സ​ത്തെ ചെ​ല​വു​ക​ൾ വെ​റും 1500 രൂ​പ​യി​ലേ​ക്ക് ഒ​തു​ങ്ങു​ന്ന​ത്.
വീ​ട്ടു​ചെ​ല​വി​ന്‍റെ ര​ണ്ട​റ്റ​വും കൂ​ട്ടി​മു​ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ഈ ​കു​റ​ഞ്ഞ വി​ല അ​ത്ഭു​ത​മാ​യി തോ​ന്നാം. എ​ന്നാ​ൽ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ ഇ​തെ​ല്ലാം സാ​ധ്യ​മെ​ന്നു തെ​ളി​യി​ക്കു​ക​യാ​ണ് ക​ിഴക്ക​മ്പ​ല​ത്തെ ട്വ​ന്‍റി ട്വ​ന്‍റി. അ​തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണു ന​വീ​ക​രി​ച്ച ഭ​ക്ഷ്യ​സു​ര​ക്ഷാ​മാ​ർ​ക്ക​റ്റ്. ഭക്ഷ്യസുരക്ഷാ മാർക്കറ്റിന്‍റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർവ്വഹിച്ചു. പ​തി​നാ​യി​രം ച​തു​ര​ശ്ര അ​ടി​യി​ൽ നി​ർ​മ്മി​ച്ച ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ർ​ക്ക​റ്റി​ൽ ഉ​പ്പു തൊ​ട്ടു ക​ർ​പ്പൂ​രം വ​രെ ല​ഭി​ക്കും. പ​ച്ച​ക്ക​റി, പ​ല​ച​ര​ക്ക്, മ​റ്റു ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, പ​ഴ​ങ്ങ​ൾ, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ഇ​വ​യെ​ല്ലാം ഈ ​മാ​ർ​ക്ക​റ്റി​ലു​ണ്ട്. മാ​ർ​ക്ക​റ്റ് വി​ല​യേ​ക്കാ​ൾ എ​ഴു​പ​തു ശ​ത​മാ​ന​ത്തോ​ളം വി​ല​ക്കു​റ​വി​ലാ​ണ് സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​കു​ക.
ഉ​പ​ഭോ​ക്താ​വി​നെ മാ​ത്ര​മ​ല്ല ഉ​ൽ​പ്പാ​ദ​ക​നെ​യും നി​രാ​ശ​പ്പെ​ടു​ത്തു​ന്നി​ല്ല ​ട്വ​ന്‍റി ട്വ​ന്‍റി. കു​റ​ഞ്ഞ​വി​ല​യ്ക്ക് സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നോ​ടൊ​പ്പം കി​ഴ​ക്ക​മ്പ​ല​ത്തെ ക​ർ​ഷ​ക​ർ ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് ന്യാ​യ​മാ​യ വി​ല​യും ഉ​റ​പ്പു ന​ൽ​കു​ന്നു. കി​ഴ​ക്ക​മ്പ​ല​ത്ത് ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, പാ​ൽ തു​ട​ങ്ങി​യ​വ ട്വ​ന്‍റി ട്വ​ന്‍റി മാ​ർ​ക്ക​റ്റ് വ​ഴി വി​ൽ​ക്കു​ക​യും, ന്യാ​യ​മാ​യ വി​ല ല​ഭി​ച്ചു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്നു. അ​ന്യ​സം​സ്ഥാ​ന​ത്തു നി​ന്നു​ള്ള പ​ച്ച​ക്ക​റി​യി​ലും മ​റ്റും വി​ഷ​ത്തി​ന്‍റെ സാ​ന്നി​ധ്യം ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട കാ​ര്യ​മാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ ത​മി​ഴ്നാ​ട്, ക​ർ​ണ്ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും എ​ത്തു​ന്ന സാ​ധ​ന​ങ്ങ​ൾ ക​ർ​ശ​ന ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ​തി​നു ശേ​ഷം മാ​ത്ര​മേ ഭ​ക്ഷ്യ​സു​ര​ക്ഷാ​മാ​ർ​ക്ക​റ്റി​ലേ​ക്ക് എ​ത്തു​ന്നു​ള്ളൂ. ഭ​ക്ഷ്യ സു​ര​ക്ഷാ മാ​ർ​ക്ക​റ്റി​ലൂ​ടെ വെ​റും 1500 രൂ​പ​യ്ക്ക് ഒ​രു കു​ടും​ബ​ത്തി​ന്‍റെ ഒ​രു മാ​സ​ത്തെ ജീ​വി​ത​ച്ചെ​ല​വു​ക​ൾ ന​ട​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​യു​ന്നു, ട്വ​ന്‍റി ട്വ​ന്‍റി ചീ​ഫ് കോ​ഡി​നേ​റ്റ​റും കി​റ്റെ​ക്സ് ഗാ​ർ​മെ​ന്‍റ്സ് മാ​നേ​ജി​ങ് ഡ​യ​റ​ക്‌​ട​റു​മാ​യ സാ​ബു എം. ​ജേ​ക്ക​ബ്ബ്.
കി​ഴ​ക്ക​മ്പ​ല​ത്തെ ഏ​ക​ദേ​ശം 62,000 കു​ടും​ബ​ങ്ങ​ളാ​ണു ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ർ​ക്ക​റ്റി​ന്‍റെ സൗ​ഭാ​ഗ്യ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​ത്. ഗ​ർ​ഭി​ണി​ക​ൾ​ക്കും പാ​ലൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്കും ആ​റു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും പാ​ൽ, മു​ട്ട എ​ന്നി​വ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു​മു​ണ്ട്. ട്വ​ന്‍റി ട്വ​ന്‍റി​യു​ടെ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല. നി​രാ​ലം​ബ​രാ​യ മു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കും, റോ​ഡു വി​ക​സ​ന​ത്തി​നു സ്ഥ​ലം ന​ൽ​കി​യ​വ​ർ​ക്കും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും പ​ച്ച​ക്ക​റി​യും മ​റ്റും സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക​യും ചെ​യ്യു​ന്നു. കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ർ​ക്കു മാ​ത്ര​മേ ട്വ​ന്‍റി ട്വ​ന്‍റി മാ​ർ​ക്ക​റ്റി​ന്‍റെ സൗ​ജ​ന്യ​ങ്ങ​ൾ ല​ഭ്യ​മാ​കു​ക​യു​ള്ളൂ.
2013ലാ​ണ് ട്വ​ന്‍റി ട്വ​ന്‍റി എ​ന്ന ആ​ശ​യ​ത്തി​ന്‍റെ മു​ള പൊ​ട്ടു​ന്ന​ത്. 2020 ആ​കു​മ്പോ​ഴേ​ക്കും കി​ഴ​ക്ക​മ്പ​ല​ത്തെ മാ​തൃ​കാ പ​ഞ്ചാ​യ​ത്താ​ക്കി മാ​റ്റു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം. അ​തി​ന​ടു​ത്ത വ​ർ​ഷം ഓ​ണ​ക്കാ​ല​ത്ത് ഒ​രു വി​പ​ണ​ന മേ​ള സം​ഘ​ടി​പ്പി​ക്കു​ക​യു​ണ്ടാ​യി. ഒ​രു വീ​ട്ടി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധന​ങ്ങ​ൾ വ​ള​രെ വി​ല​ക്കു​റ​വി​ൽ ​മേ​ള​യി​ൽ ല​ഭ്യ​മാ​ക്കി. ഇ​തി​ൽ നി​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ർ​ക്ക​റ്റ് എ​ന്ന ആ​ശ‍യ​ത്തി​ലേ​ക്ക് വ​ഴി​വ​ച്ച​ത്. ഇ​ത്ത​ര​ത്തി​ൽ വി​ല​ക്കു​റ​വി​ൽ സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന ഒ​രു സ്ഥി​രം സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ചു ചി​ന്തി​ച്ചു. വ​ള​രെ ചെ​റി​യ തു​ട​ക്ക​മാ​യി​രു​ന്നു. ഒ​രു ചെ​റി​യ ഷെ​ഡ്ഡി​ൽ, ആ​ഴ്ച്ച​യി​ൽ മൂ​ന്നു ദി​വ​സം വി​ല​ക്കു​റ​വി​ന്‍റെ ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ച്ചു. ചെ​റി​യ ഷെ​ഡ്ഡി​ൽ തു​ട​ങ്ങി​യ ക​ച്ച​വ​ടം ഇ​പ്പോ​ൾ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളെ വെ​ല്ലു​ന്ന ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ മാ​ർ​ക്ക​റ്റാ​യി വ​ള​ർ​ന്നി​രി​ക്കു​ന്നു.