FLASH NEWS
Breaking News
കായൽ കൈയേറ്റ കേസിൽ തോമസ് ചാണ്ടിക്ക് ആശ്വാസം
kerala

പ്രധാനമന്ത്രിക്ക് മാധ്യമങ്ങളെ ഭയം: കപിൽ സിബൽ

Sunday, Nov 19, 2017,17:08 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാധ്യമങ്ങളെ ഭയമാണെന്ന് കപിൽ സിബൽ. ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി മാധ്യമങ്ങളെ അവഗണിക്കുന്നത്. ഒരു പത്രസമ്മേളനം നടത്താന്‍പോലും മോഡി ഇതുവരെ തയ്യാറായിട്ടില്ല. തനിക്കെതിരായി ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഭയമായതിനാലാണ് മോഡി മാധ്യമങ്ങളെ ഭയക്കുന്നത്.

മോഡിക്ക് തന്നെക്കുറിച്ച് മാത്രമേ ചിന്തയുള്ളു. പ്രധാനമന്ത്രിയായതിനുശേഷം മോഡി തന്റെ നാടായ ഗുജറാത്തില്‍ 15 ദിവസം മാതമാണ് ചിലവഴിച്ചത്. രാജ്യത്ത് എവിടെ തെരഞ്ഞെടുപ്പ് നടന്നാലും അവിടെ ഓടിയെത്തുകയാണ് മോഡി. പ്രധാനമന്ത്രിയുടെ ജോലിയല്ല തെരഞ്ഞെടുപ്പ് പ്രചാരകന്‍റെ ജോലിയാണ് അദ്ദേഹം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മോഡി സാമ്പത്തിക വിപ്ലവത്തെക്കുറിച്ച് പ്രസംഗിക്കുന്നത് വസ്തുതയില്ലാത്ത കാര്യമാണ്. നുണപ്രചാരണമാണ് അദേഹം നടത്തുന്നതെന്നും അദേഹം കുറ്റപ്പെടുത്തി.