FLASH NEWS
Breaking News
കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ കരട് രേഖ പിബി തള്ളി
India

ബ്ലൂഫിലിം കാണിച്ച് ജയിക്കാനാണ് ബിജെപി ശ്രമം: രാജ് താക്കറെ

Sunday, Nov 19, 2017,18:03 IST By മെട്രൊ വാർത്ത A A A

മുംബൈ: ജനങ്ങൾക്ക് നീലച്ചിത്രം കാണിച്ച് ഗുജറാത്ത് തെരഞ്ഞെടുപ്പ് ജയിക്കാനാണ് ബിജെപി ശ്രമമെന്ന് എംഎൻഎസ് നേതാവ് രാജ് താക്കറെ. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വികസനത്തിന്‍റെ ബ്ലൂപ്രിന്‍റ് കാണിച്ചാണ് വിജയിച്ചത്. എന്നാൽ വാഗ്‌ദാനങ്ങൾ പാലിക്കപ്പെട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ഗുജറാത്തിന്‍റെ വികസനത്തിനായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

ബുള്ളറ്റ് ട്രയിന്‍ പദ്ധതി ഗുജറാത്തിന് വേണ്ടി മാത്രമുള്ളതാണ്. എന്നാല്‍ അതിനായി വായ്പയെടുത്തതിന്‍റെ ബാധ്യത രാജ്യത്തിന് മുഴുവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് മറ്റ് നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ യോഗ ചെയ്യാനാണ് നമ്മുടെ പ്രധാനമന്ത്രി പറയുന്നത്. ഇതാണോ പ്രധാനമന്ത്രിയുടെ ജോലി രാഹുലിനെ നിങ്ങള്‍ കളിയാക്കുന്നതുപോലെ നിങ്ങളെ രാഹുലും കളിയാക്കുമ്പോള്‍ എന്തിനാണ് ബിജെപി നേതാക്കള്‍ രോഷാകുലരാകുന്നത്.

രാഹുല്‍ ഗാന്ധിയെ പപ്പുവെന്നാണ് കളിയാക്കുന്നത്. രാഹുല്‍ ഗാന്ധി ബിജെപിക്കാര്‍ക്ക് പപ്പുവാണെങ്കില്‍ എന്തിനാണ് ഗുജറാത്തില്‍ എല്ലാ മന്ത്രിമാരും രാഹുലിനെ എതിര്‍ക്കാനെത്തുന്നതെന്നും അദേഹം ചോദിച്ചു.