FLASH NEWS
Breaking News
ചർച്ച പരാജയം, സ്വകാര്യബസ് സമരം തുടരും
kerala

മുന്നണി മര്യാദയെ പറ്റി പറയുന്നവർ ആദ്യം അതെന്തെന്ന് മനസിലാക്കണം: കോടിയേരിക്ക് മറുപടിയുമായി കാനം

Sunday, Nov 19, 2017,12:31 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: മുന്നണിമര്യാദയെ പറ്റി പറയുന്നവർ ആദ്യം അതെന്തെന്ന് മനസിലാക്കണമെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ. തോമസ് ചാണ്ടി വിഷയത്തിൽ മന്ത്രിമാർ വിട്ട് നിന്നത് പാർട്ടിതീരുമാനപ്രകാരമാണ്. ചാണ്ടിയുടെ രാജിക്കാര്യത്തിൽ പാർട്ടി ഒറ്റക്കെട്ടായാണ് തീരുമാനം എടുത്തത്. എല്ലാവരും ഒറ്റയ്ക്ക് മത്സരിച്ചാൽ അപ്പോൾ എന്ത് കാണാമെന്ന് അദേഹം കൂട്ടിച്ചേർത്തു.

ഒറ്റയ്ക്ക് നിന്നാല്‍ സിപിഐ ഒരുചുക്കുമല്ലെന്ന ആനത്തലവട്ടം ആനന്ദന്റെ പരാമര്‍ശത്തോട് മറുപടി പറയുകയായിരുന്നു അദ്ദേഹം. കെ.ഇ.ഇസ്മായില്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത്. പാര്‍ട്ടി സെക്രട്ടറിയെയാണ് ഇതിന് ചുമതലപ്പെടുത്തിയിരുന്നത്. ഇസ്മയിലിന് എന്തുപറ്റിയെന്ന് അറിയില്ലെന്നും അദേഹം വ്യക്തമാക്കി.