FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
kerala

മേയർ വികെ പ്രശാന്തിനെതിരെ നടന്നത് ആസൂത്രീത അക്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Sunday, Nov 19, 2017,12:54 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: നഗരസഭാ മേയർ വി.കെ പ്രശാന്തിനെതിരെ നടന്നത് ആസൂത്രിത അക്രമമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ.മേയറെ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദേഹം.

അക്രമണം കുറച്ച് കൂടി നീണ്ടിരുന്നെങ്കിൽ മേയറുടെ ശരീരത്തെ നിശ്ചലമാക്കാൻ കഴിയുമെന്നാണ് ഡോക്‌ടർമാർ പറഞ്ഞത്. ശരീരത്തിന്‍റെ  വിവിധ ഭാഗങ്ങളിൽ പരുക്കേറ്റിട്ടുണ്ട്. ഒരു പ്രകോപനവും ഇല്ലാതെ അക്രമണം നടത്തിയത് ആസൂത്രിതമാണ്.

ഒരു മേയറുടെ നേരെ അക്രമം നടത്താൻ എന്ത് ന്യായീകരണമാണുള്ളത്. ആർഎസ്എസ്ന്‍റെ സ്ഥിരം സംഭവങ്ങളിൽ പങ്കെടുക്കുന്നവർ തന്നെയാണ് ഇതിന് പിന്നിലും പ്രവർത്തിച്ചത്. എൽഡിഎഫിന്‍റെ സ്ത്രീ കൗൺസിലർമാരും അക്രമിക്കപ്പെട്ടു. ഇത് അപലപനീയമാണ്. കുറ്റക്കാർക്കെതിരെ കർശനനടപടി എടുക്കുമെന്നും അദേഹം വ്യക്തമാക്കി.