FLASH NEWS
Breaking News
സിപിഐ മന്ത്രിമാർ മണ്ടന്മാരെണെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം
Articles

മ​ണ്ഡേ​ല​യും മു​ഗാ​ബെ​യും ത​മ്മി​ല്‍

Sunday, Nov 19, 2017,11:56 IST By വി.കെ സഞ്ജു. A A A

നെ​ല്‍സ​ണ്‍ മ​ണ്ഡേ​ല​യു​ടെ​യും റോ​ബ​ര്‍ട്ട് മു​ഗാ​ബെ​യു​ടെ​യും ജീ​വ​ച​രി​ത്ര​മെ​ഴു​തി​യ മാ​ര്‍ട്ടി​ന്‍ മെ​റി​ഡി​ത്ത് ഇ​രു​വ​രെ​യും ഇ​ങ്ങ​നെ സം​ഗ്ര​ഹി​ക്കു​ന്നു: “ആ​ഫ്രി​ക്ക​യി​ലാ​ക​മാ​നം വെ​ള്ള​ക്കാ​രു​ടെ ഭ​ര​ണം നി​ല​നി​ന്നി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ഇ​രു​വ​രു​ടെ​യും ജ​ന​നം, മ​ണ്ഡേ​ല​യു​ടേ​ത് 1918ലും ​മു​ഗാ​ബെ​യു​ടേ​ത് 1924ലും. ​ക്രി​സ്റ്റ്യ​ന്‍ മി​ഷ​ന്‍ സ്കൂ​ളി​ങ്ങി​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ളാ​യി​രു​ന്നു ഇ​രു​വ​രും, മ​ണ്ഡേ​ല മെ​തേ​ഡി​സ്റ്റ് മാ​ര്‍ഗ​ത്തി​ലും മു​ഗാ​ബെ ക​ത്തോ​ലി​ക്ക​ന്‍ മാ​ര്‍ഗ​ത്തി​ലും. ഇ​രു​വ​രും ഉ​പ​രി​പ​ഠ​നം ന​ട​ത്തി​യ​ത് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഫോ​ര്‍ട്ട് ഹാ​രെ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍.
ആ​ഫ്രി​ക്ക​ന്‍ പ്രൊ​ഫ​ഷ​ന​ല്‍ എ​ലീ​റ്റ് ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളാ​യാ​ണ് ഇ​രു​വ​രു​ടെ​യും വ​ള​ര്‍ച്ച, മ​ണ്ഡേ​ല അ​ഭി​ഭാ​ഷ​ക​നും മു​ഗാ​ബെ അ​ധ്യാ​പ​ക​നും. വെ​ള്ള​ക്കാ​രു​ടെ ന്യൂ​ന​പ​ക്ഷ ഭ​ര​ണ​ത്തി​നെ​തി​രാ​യ സ​മ​ര​പോ​രാ​ട്ട​ങ്ങ​ളി​ലേ​ക്ക് ഇ​രു​വ​രും വ​ലി​ച്ച​ടു​പ്പി​ക്ക​പ്പെ​ട്ടു, മ​ണ്ഡേ​ല ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലും മു​ഗാ​ബെ അ​യ​ല​ത്തെ റൊ​ഡേ​ഷ്യ​യി​ലും. വെ​ളു​ത്ത​വ​രു​ടെ ഭ​ര​ണ​കൂ​ട​ങ്ങ​ളെ താ​ഴെ​യി​റ​ക്കാ​ന്‍ ഇ​രു​വ​രും സാ​യു​ധ മാ​ര്‍ഗം ഉ​പ​ദേ​ശി​ച്ചു. ഇ​രു​വ​രും ദീ​ര്‍ഘ​കാ​ലം ത​ട​വി​ല്‍ ക​ഴി​ഞ്ഞു, മ​ണ്ഡേ​ല 27 വ​ര്‍ഷ​വും മു​ഗാ​ബെ 11 വ​ര്‍ഷ​വും.’’
റൊ​ഡേ​ഷ്യ​യി​ലെ വെ​ള്ള​ക്കാ​രു​ടെ ഭ​ര​ണം 1980ല്‍ ​അ​വ​സാ​നി​ക്കു​ന്ന​ത് മു​ഗാ​ബെ നേ​തൃ​ത്വം ന​ല്‍കി​യ ഗ​റി​ല്ലാ സ​മ​ര​ത്തെ​ത്തു​ട​ര്‍ന്നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ്. റൊ​ഡേ​ഷ്യ 1980ല്‍ ​സ്വാ​ത​ന്ത്ര്യം പ്ര​ഖ്യാ​പി​ച്ച് സിം​ബാ​ബ്‌​വെ ആ​യ​പ്പോ​ള്‍ മു​ഗാ​ബെ ആ​ദ്യ​ത്തെ പ്ര​സി​ഡ​ന്‍റാ​യി. ആ​ഭ്യ​ന്ത​ര യു​ദ്ധ​മു​ണ്ടാ​യി​ട്ടു പോ​ലും ആ​ഫ്രി​ക്ക​യി​ലെ ഏ​റ്റ​വും സ​മൃ​ദ്ധ​മാ​യ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു സിം​ബാ​ബ്‌​വെ. അ​വി​ട​ത്തെ സ​മ്പ​ദ് വ്യ​വ​സ്ഥ സു​ശ​ക്ത​വും വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യം ആ​ഫ്രി​ക്ക​യി​ലെ ഏ​റ്റ​വും മി​ക​ച്ച​വ​യി​ലൊ​ന്നു​മാ​യി​രു​ന്നു. പാ​ശ്ചാ​ത്യ സ​ഹാ​യം അ​ങ്ങോ​ട്ടു പ്ര​വ​ഹി​ച്ചു​കൊ​ണ്ടി​രു​ന്നു.
മു​ഗാ​ബെ​യു​ടെ ഭ​ര​ണ​ത്തി​നു കീ​ഴി​ല്‍ സിം​ബാ​ബ്‌​വെ​യ്ക്ക് മ​ഹ​ത്താ​യൊ​രു ഭാ​വി സ്വ​പ്നം ക​ണ്ട് വി​ദേ​ശ വാ​സം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങി​യെ​ത്തി​യ വെ​ള്ള​ക്കാ​രാ​യ പൗ​ര​ന്‍മാ​ര്‍ നി​ര​വ​ധി​യാ​ണ്. എ​ന്നാ​ല്‍, ആ ​കാ​ല​ഘ​ട്ട​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​ക്കു​റി​ച്ച് അ​ങ്ങ​നെ​യൊ​രു ശു​ഭാ​പ്തി വി​ശ്വാ​സം അ​ധി​ക​മാ​ര്‍ക്കു​മി​ല്ലാ​യി​രു​ന്നു.
അ​വി​ട​ത്തെ വെ​ളു​ത്ത ഭ​ര​ണാ​ധി​കാ​രി​ക​ള്‍ കൂ​ടു​ത​ല്‍ കാ​ലം ക​രു​ത്ത​രാ​യി തു​ട​ര്‍ന്നു. മ​ണ്ഡേ​ല​യു​ടെ ജ​യി​ല്‍ മോ​ച​നം പ​ല​പ്പോ​ഴും പ്ര​തീ​ക്ഷ​ക​ള്‍ക്ക​പ്പു​റ​ത്താ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഫ്രി​ക്ക​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍ഗ്ര​സ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ നി​രോ​ധി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ നൂ​റു ക​ണ​ക്കി​നു കി​ലോ​മീ​റ്റ​റു​ക​ള്‍ക്ക​പ്പു​റ​ത്ത് സാം​ബി​യ​യി​ലെ ലു​സാ​ക്ക ആ​സ്ഥാ​ന​മാ​ക്കി​യാ​ണ് പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന​ത്. 1980ക​ളു​ടെ മ​ധ്യ​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​ക്കാ​ല്‍ വ​ലി​യ ഭാ​വി സാ​ധ്യ​ത​ക​ള്‍ ക​ല്‍പ്പി​ക്ക​പ്പെ​ട്ട​ത് സിം​ബാം​ബ്‌​വെ​യ്ക്കാ​യി​രു​ന്നു.
സാ​യു​ധ വി​പ്ല​വ​ത്തി​ലൂ​ടെ വെ​ള്ള​ക്കാ​രു​ടെ സ​മൂ​ഹ​ത്തെ ത​ന്നെ രാ​ജ്യ​ത്തു നി​ന്നു തൂ​ത്തെ​റി​യാ​നു​ള്ള ത​യാ​റെ​ടു​പ്പോ​ടെ​യാ​ണ് മു​ഗാ​ബെ ജ​യി​ലി​ല്‍നി​ന്നി​റ​ങ്ങു​ന്ന​ത്. എ​ന്നാ​ല്‍, ജ​യി​ല്‍വാ​സ കാ​ലം മ​ണ്ഡേ​ല ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത് ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി സ​മ​വാ​യ ച​ര്‍ച്ച​ക​ള്‍ ന​ട​ത്തു​ന്ന​തി​നാ​യി​രു​ന്നു.
അ​പ്പോ​ഴേ​ക്കും, സൈ​നി​ക വി​ജ​യ​മാ​ണ് ആ​ത്യ​ന്തി​ക​മാ​യ ആ​ഹ്ലാ​ദ​മെ​ന്ന് മു​ഗാ​ബെ പ്ര​ഖ്യാ​പി​ക്കു​ക മാ​ത്ര​മ​ല്ല, ആ ​ആ​ഹ്ലാ​ദം ആ​സ്വ​ദി​ച്ചു തു​ട​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. ഇ​പ്പോ​ഴി​താ മ​റ്റൊ​രു സൈ​നി​ക വി​ജ​യ​ത്തി​നു മു​ന്നി​ല്‍ മു​ഗാ​ബെ​യു​ടെ ആ​ഹ്ലാ​ദം കെ​ട്ട​ട​ങ്ങി​യി​രി​ക്കു​ന്നു. ആ​ത്യ​ന്തി​ക സ​ന്തോ​ഷ​ത്തി​ന്‍റെ നി​ര്‍വ​ച​ന​ത്തി​ന് ഇ​ന്ന​ദ്ദേ​ഹം ഭേ​ദ​ഗ​തി വ​രു​ത്തി​യി​ട്ടു​ണ്ടാ​കും.
രാ​ജ്യ​ത്തി​ന്‍റെ നേ​തൃ​ത്വം ഏ​റ്റെ​ടു​ക്കു​ന്നി​ട​ത്ത് അ​വ​സാ​നി​ക്കു​ന്നു മ​ണ്ഡേ​ല​യും മു​ഗാ​ബെ​യും ത​മ്മി​ലു​ള്ള താ​ര​ത​മ്യ​ങ്ങ​ള്‍. അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത​തു മു​ത​ല്‍ ക​റു​ത്ത വ​ര്‍ഗ​ക്കാ​രു​ടെ വി​മ​ത പ്ര​സ്ഥാ​ന​ങ്ങ​ളെ അ​യാ​ള്‍ അ​ടി​ച്ച​മ​ര്‍ത്താ​ന്‍ തു​ട​ങ്ങി. ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം ജീ​വ​നു​ക​ള്‍ അ​തി​നി​ടെ ക​വ​ര്‍ന്നെ​ടു​ക്ക​പ്പെ​ട്ടു.
1990ല്‍ ​ജ​യി​ല്‍ മോ​ചി​ത​നാ​യ മ​ണ്ഡേ​ല വ​ര്‍ണ വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് നാ​ലു വ​ര്‍ഷ​മാ​ണ് ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി ച​ര്‍ച്ച ന​ട​ത്തി​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ആ​ദ്യ​ത്തെ ക​റു​ത്ത വ​ര്‍ഗ​ക്കാ​ര​നാ​യ പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ല്‍ രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തി​നു വേ​ണ്ടി മാ​ത്ര​മാ​ണ് മ​ണ്ഡേ​ല നി​ല​കൊ​ണ്ടി​ട്ടു​ള്ള​ത്.
അ​തു പ​ല​പ്പോ​ഴും ക​റു​ത്ത വ​ര്‍ഗ​ക്കാ​രെ ചൊ​ടി​പ്പി​ച്ച​ത് അ​ദ്ദേ​ഹം ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ചു. മ​ണ്ഡേ​ല​യാ​യി​രു​ന്നു ശ​രി എ​ന്നു കാ​ലം തെ​ളി​യി​ക്കു​ക​യും ചെ​യ്തു. രാ​ജ്യ​ത്തെ ന​യി​ക്കാ​നു​ള്ള നി​യോ​ഗം മ​ര​ണം വ​രെ, അ​ല്ലെ​ങ്കി​ല്‍ പു​റ​ത്താ​ക്ക​പ്പെ​ടും വ​രെ എ​ന്ന​ത് സാ​ധാ​ര​ണ​മാ​യൊ​രു ഭൂ​ഖ​ണ്ഡ​ത്തി​ല്‍ അ​ഞ്ച് വ​ര്‍ഷം മാ​ത്രം രാ​ജ്യം ഭ​രി​ച്ച മ​ണ്ഡേ​ല​യു​മാ​യി 37 വ​ര്‍ഷം സിം​ബാം​ബ്‌​വെ​യെ അ​ട​ക്കി​വാ​ണ മു​ഗാ​ബെ​യ്ക്ക് തീ​രെ​യി​ല്ല താ​ര​ത​മ്യം.
പ്ര​സി​ഡ​ന്‍റി​ന്‍റെ ക​സേ​ര​യി​ല്‍ ഓ​രോ ടേം ​പി​ന്നി​ടു​മ്പോ​ഴും ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത ഏ​റി വ​രു​ക​യാ​യി​രു​ന്നു മു​ഗാ​ബെ​യി​ല്‍. ആ​വ​ശ്യ​മു​ള്ള​തെ​ന്തും ആ​ക്ര​മി​ച്ചു സ്വ​ന്ത​മാ​ക്കു​ക എ​ന്ന ന​യം തു​ട​ക്കം മു​ത​ല്‍ പി​ന്തു​ട​ര്‍ന്നു. മ​ണ്ഡേ​ല അ​ട​ക്ക​മു​ള്ള ആ​ഫ്രി​ക്ക​ന്‍ നേ​താ​ക്ക​ള്‍ അ​ദ്ദേ​ഹ​ത്തെ പ​ര​സ്യ​മാ​യി വി​മ​ര്‍ശി​ക്കാ​ന്‍ മു​തി​ര്‍ന്നി​ല്ല. എ​ന്നി​ട്ടും മ​ണ്ഡേ​ല​യ്ക്കു ന​ന്മ കൂ​ടി​പ്പോ​യെ​ന്നാ​യി​രു​ന്നു മു​ഗാ​ബെ​യു​ടെ പ​രി​ഹാ​സം.
നൂ​റു വ​യ​സ് തി​ക​യും വ​രെ രാ​ജ്യം ഭ​രി​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​നു മ​ടി​യു​ണ്ടാ​യി​ല്ല. പ​ക്ഷേ, ഏ​ഴു വ​ര്‍ഷം കൂ​ടി കാ​ത്തി​രി​ക്കാ​ന്‍ സിം​ബാ​ബ്‌​വ്യ​ന്‍ സൈ​ന്യ​ത്തി​നു ക്ഷ​മ​യി​ല്ലാ​യി​രു​ന്നു.
മാ​ര്‍ക്സി​സ്റ്റ് ബു​ദ്ധി​ജീ​വി​യി​ല്‍നി​ന്ന് ഗ​റി​ല്ലാ നേ​താ​വാ​യും ഏ​കാ​ധി​പ​തി​യാ​യു​മു​ള്ള മു​ഗാ​ബെ​യു​ടെ പ​രി​ണാ​മ​ങ്ങ​ള്‍ക്കി​ട​യി​ലും വി​മോ​ച​ന നാ​യ​ക​നെ​ന്ന പ്ര​തി​ച്ഛാ​യ നി​ല​നി​ര്‍ത്താ​ന്‍ അ​ദ്ദേ​ഹം ശ്ര​മി​ച്ചി​ട്ടു​ണ്ട്.
ഒ​രു പ​രി​ധി വ​രെ അ​തി​ല്‍ വി​ജ​യി​ച്ചി​ട്ടു​മു​ണ്ട്. ലോ​കോ​രാ​ഗ്യ സം​ഘ​ട​ന​യു​ടെ വി​വാ​ദ​മാ​യ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് പോ​ലും അ​ത്ത​ര​മൊ​രു ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു എ​ന്നു വേ​ണം ക​രു​താ​ന്‍, ലോ​കം അ​തു പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും.
വി​മോ​ച​ന നാ​യ​ക​ന്‍ 37 വ​ര്‍ഷ​ത്തെ ഭ​ര​ണ​ത്തി​നൊ​ടു​വി​ല്‍ രാ​ജ്യം ന​ശി​പ്പി​ച്ച​വ​ന്‍ എ​ന്ന പേ​രു​ദോ​ഷം കേ​ള്‍പ്പി​ച്ചി​രി​ക്കു​ന്നു. എ​ങ്കി​ലും ഒ​രേ​യൊ​രു പ്ര​സം​ഗം മ​തി മു​ഗാ​ബെ​യെ അ​ന​ശ്വ​ര​നാ​ക്കാ​ന്‍: “വെ​ളു​ത്ത കാ​റി​ന് ക​റു​ത്ത ട​യ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന കാ​ല​ത്തോ​ളം വം​ശീ​യ​ത അ​വ​സാ​നി​ക്കി​ല്ല. ക​റു​പ്പ് ദൗ​ര്‍ഭാ​ഗ്യ​ത്തെ​യും വെ​ളു​പ്പ് സ​മാ​ധാ​ന​ത്തെ​യും പ്ര​തീ​ക​വ​ത്ക​രി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന കാ​ല​ത്തോ​ളം വം​ശീ​യ​ത അ​വ​സാ​നി​ക്കി​ല്ല. വി​വാ​ഹ​ത്തി​ന് വെ​ളു​ത്ത വ​സ്ത്ര​വും ശ​വ സം​സ്കാ​ര​ത്തി​ന് ക​റു​ത്ത വ​സ്ത്ര​വും ഉ​പ​യോ​ഗി​ക്കു​ന്ന കാ​ല​ത്തോ​ളം വം​ശീ​യ​ത അ​വ​സാ​നി​ക്കി​ല്ല. ബി​ല്ല​ട​യ്ക്കാ​ത്ത​വ​രെ വൈ​റ്റ് ലി​സ്റ്റ് ചെ​യ്യാ​തെ ബ്ലാ​ക്ക് ലി​സ്റ്റ് ചെ​യ്യു​ന്ന കാ​ല​ത്തോ​ളം വം​ശീ​യ​ത അ​വ​സാ​നി​ക്കി​ല്ല. പ​ക്ഷേ, എ​ന്‍റെ ക​റു​ത്ത പൃ​ഷ്ടം വൃ​ത്തി​യാ​ക്കാ​ന്‍ വെ​ളു​ത്ത ടോ​യ്‌​ലെ​റ്റ് പേ​പ്പ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന കാ​ല​ത്തോ​ളം ഞാ​ന​തൊ​ന്നും കാ​ര്യ​മാ​ക്കു​ന്നി​ല്ല.’’