FLASH NEWS
Breaking News
കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ കരട് രേഖ പിബി തള്ളി
kerala

വാക്സിൻ കുത്തിവയ്പ്പിനെതിരെ പ്രചരണം നടത്തുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി

Sunday, Nov 19, 2017,15:31 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: റുബെല്ല വാക്സിൻ കുത്തിവയ്പ്പിനെതിരെ പ്രചരണം നടത്തുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇതിനായി സൈബർ സെല്ലിന്‍റെ സഹായം തേടിയിട്ടുണ്ട്. സംസ്ഥാനത്തെ 76 ലക്ഷം കുട്ടികൾക്കും വാക്സിൻ നൽകും.നിലവിൽ 59 ലക്ഷം കുട്ടികൾക്കാണ് വാക്സിൽ നൽകിയിരിക്കുന്നത്.

മലപ്പുറം ജില്ല ബാലികേറാമലയല്ല.അവിടെ കൂടുതൽ ബോധവൽക്കരണം നടത്തി കുട്ടികൾക്ക് വാക്സിൻ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം ജില്ലയാണ് കുത്തിവെയ്പ്പിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത്.